തൃശൂർ : കുന്ദംകുളം മുൻ എംഎൽഎ ബാബു എംപാലിശേരി അന്തരിച്ചു. 66 വയസ്സായിരുന്നു. അസുഖബാധിതനായി ഏറെനാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് 1 മണിയോടെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ വച്ചായിരുന്നു മരണം. കടവല്ലൂർ കൊരട്ടിക്കര സ്വദേശിയാണ്. 2006 , 2011 എന്നീ 2 കാലഘട്ടങ്ങളിൽ തുടർച്ചയായി കുന്നംകുളത്ത് ഇടതുപക്ഷ MLA ആയിരുന്നു. പിന്നീട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തുടരുന്നതിനിടെയാണ് അസുഖബാധിതനാകുന്നത്. ഞരമ്പുകളെ ബാധിച്ച പാർക്കിസൺസ് അസുഖമായിരുന്നു. പിന്നീട് ചെറിയ കോമ സ്റ്റേജിലേക്ക് മാറുകയും വീട്ടിൽ തന്നെ ശുശ്രൂഷയിൽ തുടരുകയുമായിരുന്നു. രണ്ടുതവണ സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി ആയിരുന്നു. ദീർഘകാലം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, ഡി.വെഎഫ് ഐ സംസ്ഥാന സഹഭാരവാഹി , സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം, കടവല്ലൂർ പഞ്ചായത്ത് മെമ്പർ, കടവല്ലൂർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, സിഐടിയു സംസ്ഥാന സമിതി അംഗം തുടങ്ങിയ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ : ഇന്ദിര (മാനേജർ,അടാട്ട് ഫാർമേഴ്സ് ബാങ്ക്). മക്കൾ: അശ്വതി (UK), അഖിൽ ( എഞ്ചിനീയർ) മരുമകൻ: ശ്രീജിത്ത് (ഒമാൻ) സഹോദരങ്ങൾ: മാധവനുണ്ണി (റിട്ട. എക്സി. എൻജിനീയർ), എം.ബാലാജി (സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം) തങ്കമോൾ, രാജലക്മി. മൃതദേഹം ഉച്ചക്ക് കുന്നംകുളത്തെ സിപിഎം പാർട്ടി ആസ്ഥാനത്ത് എത്തിച്ച് പൊതുദർശനത്തിനായി വെക്കും. വൈകുന്നേരത്തോടെ കൊരട്ടിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും.സംസ്കാരം നാളെ
കുന്നംകുളം മുൻ എംഎൽഎ ബാബു എംപാലിശേരി അന്തരിച്ചു.
