കൊച്ചി: കളമശേരി കഞ്ചാവ് കേസില്‍ രണ്ട് പൂര്‍വവിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖ്, ഷാരിക് എന്നിവരാണ് പിടിയിലായത്. കളമശ്ശേരി കോളേജില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പഠിച്ചിറങ്ങിയവരാണ് ഇവര്‍. ആ,ഷിഖാണ് കഞ്ചാവ് എത്തിച്ചത്. ആഷിഖ് സെം ഔട്ടായ വിദ്യാര്‍ത്ഥിയാണ്.
പിടിയിലായ വിദ്യാര്‍ഥികളുടെ മൊഴിയില്‍ നിന്നാണ് ആഷിഖിനെതിരായ തെളിവുകള്‍ ലഭിച്ചത്. റെയ്ഡിന് പിന്നാലെ ഒളിവില്‍ പോയ എറണാകുളം സ്വദേശിയായ പൂര്‍വ വിദ്യാര്‍ഥിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു. കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.