ആലപ്പുഴ: കായംകുളത്ത് നാലര വയസുകാരനെ ചട്ടുകംകൊണ്ട് പൊള്ളിച്ച അമ്മ അറസ്റ്റില്‍. നിക്കറില്‍ മൂത്രമൊഴിച്ചതിനാണ് കുഞ്ഞിനെ ഉപദ്രവിച്ചത്.
ഒരാഴ്ച മുന്‍പായിരുന്നു സംഭവം. കുഞ്ഞിന്റെ പിന്‍ഭാഗത്തും കാലിലുമാണ് പൊള്ളലുള്ളത്. പൊള്ളലേറ്റ കുഞ്ഞുമായി അമ്മ ആശുപത്രിയിലെത്തിയപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഭര്‍തൃമാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതും ഇവരെ അറസ്റ്റ് ചെയ്തതും. അമ്മ ഉപദ്രവിച്ചെന്ന് കുഞ്ഞും മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍ യുവതിയും ഭര്‍തൃമാതാവും തമ്മില്‍ പതിവായി വഴക്കിടാറുണ്ടെന്നും അതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ സിഡബ്ല്യുസി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.