തൃശൂര്‍: പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളെയും രക്ഷപ്പെടുുത്തി. നാട്ടുകാരാണ് നാല് പെരേയും രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. പെണ്‍കുട്ടികളെ തൃശൂരിലെ ജൂബിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പീച്ചി ഡാമിന്റെ പള്ളിക്കുന്ന് അങ്കണവാടിക്ക് താഴെയുള്ള ഭാഗത്താണ് അപകടമുണ്ടായത്. നിമ, ആന്‍ഗ്രേസ്, അലീന , എറിന്‍ എന്നിവരാണ് റിസര്‍വോയറില്‍ വീണത്.
കുട്ടികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റില്‍ പുറത്തിറക്കും. നിലവില്‍ നാല് പേരും വെന്റിലേറ്ററില്‍ തുടരുകയാണ്. നിമയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കുന്നതിനായാണ് കുട്ടികള്‍ എത്തിയത്. ഇതിനിടെയാണ് ഡാമിന്റെ റിസര്‍വോയറില്‍ കുട്ടികള്‍ കുളിക്കുന്നതിനായി എത്തിയത്. ഇതില്‍ ഒരു കുട്ടിയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്. നിമയുടെ സഹോദരിയാണ് നാട്ടുകാരെ അപകട വിവരം അറിയിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ നാട്ടുകാര്‍ പെണ്‍കുട്ടികളെ രക്ഷിക്കുകയായിരുന്നു. കുട്ടികളെ വേഗത്തില്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിഞ്ഞതാണ് വലിയ അപകടം ഒഴിവായത്.