Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നിരവധി വഞ്ചന കേസ്സുകളിലെ പ്രതി അറസ്റ്റിൽ

തൃശൂർ: 2020 വർഷത്തിൽ വീട് വച്ച് കിട്ടുന്നതിന് പെരുന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ അപേക്ഷ കൊടുക്കുവാൻ പോകുകയായിരുന്ന പെരിന്തൽമണ്ണ സ്വദേശി സുഹറ എന്നവരെ കോട്ടക്കലുള്ള അറബിയുടെ കൈയ്യിൽ നിന്ന് വീട് വച്ച് തരാനുള്ള സഹായം വാങ്ങിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അറബിഇപ്പോൾ തൃശ്ശൂരുള്ള യത്തീം ഖാനയിലാണെന്ന് പറഞ്ഞ് തൃശ്ശൂർ KSRTC BUS സ്റ്റാന്റിലെത്തിത്തിച്ച് അറബിയെ കാണാൻ പുറപ്പെടുന്നതിന് മുമ്പ് സുഹറ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവും കണ്ടാൽ സഹായം ലഭിക്കില്ല എന്ന് പറഞ്ഞ് കൈവശം ഉണ്ടായിരുന്ന 2000 രൂപയും 2.5 പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയും ഓരോ പവൻ തൂക്കം വരുന്ന രണ്ട് സ്വർണ്ണ വളകളും ഊരി വാങ്ങി അടുത്തുള്ള പള്ളിയിൽ പോയി നിസ്കരിച്ചു വരാമെന്ന് പറഞ്ഞ് തിരിച്ച് വരാതെ പോയ മലപ്പുറം അരീക്കോട് ഉറനാട്ടിരി ദേശത്ത് നടുവത്ത്ചാലിൽ അലവി മകൻ ഹസ്സൈനാർ എന്ന അറബി അസ്സൈനാർ 62 വയസ്സ് ആണ് അറസ്റ്റിലായത്.

2020 മുതൽ കേരളത്തിന് പുറത്തുപോയ പ്രതി മൊബൈൽ നമ്പർ പലതവണ മാറ്റി ഉപയോഗിച്ച വന്നതിനാൽ അറസ്റ്റ് ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു.  കഴിഞ്ഞ മാസം തിരുവനന്തപുരത്ത് എത്തി എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നുവെങ്കിലും വീണ്ടും സംസ്ഥാനം വിട്ട് പോവുകയായിരുന്നു.  

തുടർന്ന് പ്രതിയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ തൃശ്ശൂരിലെത്തിയ സമയം പ്രതിയെ പിടികൂടുകയായിരുന്നു.  മലപ്പുറം, പാലക്കാട്, കാസർഗോഡ് എന്നീ വിവിധ ജില്ലകളിലായി സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് ഹസൈനാർക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസ്സുകൾ നിലവിലുള്ളതാണ്.  

ഈസ്റ്റ് SHO പി.ലാൽകുമാർ, സബ്ബ് ഇൻസ്പെക്ടർ  ജോർജ്ജ് മാത്യു.എ, GASI ഗോപിനാഥൻ.സി.എൻ,  സി.പി.ഒ മാരായ ഹരിഷ് കുമാർ പി. ദീപക്ക്.വി.ബി സൈബർസെൽ ഉദ്യോഗസ്ഥരായ സുഹൈൽ ബാസിത്, ശരത്.കെ.എസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  പ്രതിയെ റിമാന്റ് 

Leave a Comment

Your email address will not be published. Required fields are marked *