Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ലോകം ഇന്ത്യയില്‍. ജി-20 പ്രമേയം ഇന്ത്യയുടെ വലിയനേട്ടം; സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്‍

ഉക്രൈൻ യുദ്ധം ഉൾപ്പെടെ തർക്ക വിഷയങ്ങൾ ഉൾക്കൊള്ളിച്ച് എല്ലാ രാജ്യങ്ങളുടെയും അംഗീകാരത്തോടെ G20 ഡൽഹി പ്രമേയം അംഗീകരിച്ചത് ഇന്ത്യൻ നയതന്ത്രത്തിന്റെ മികച്ച നേട്ടമായി

സമ്മേളന വേദിയിൽ ‘ഇന്ത്യ ‘ എന്ന പേരിനു പകരം പ്രധാനമന്ത്രി മോദിക്ക് മുന്നിൽ ‘ഭാരത് ‘ എന്ന പ്ലക്കാർഡ് വയ്ച്ചത് അടുത്ത പാർലമെൻറ് സമ്മേളനത്തിൽ രാജ്യത്തിനെ ‘ഭാരത് ‘ എന്ന ഔദ്യോഗിക നാമകരണം സംബന്ധിച്ച പ്രമേയം അവതരിപ്പിക്കപ്പെടുമെന്നത്തിന്റെ വ്യക്തമായ സൂചനയായി

പെട്രോളിൽ ഫോസിൽ ഇന്ധനം അല്ലാത്ത എത്തനോള് 20 ശതമാനം വരെ ചേർക്കാം എന്ന തീരുമാനവും G20 ഉച്ചകോടിയുടെ നേട്ടമായി

ചൈനയുടെ ബെൽറ്റ് റോഡ് പദ്ധതിക്ക് സമാനമായി ആഫ്രിക്കൻ രാജ്യങ്ങളിൽ കൂട്ടിയിണക്കുന്ന റെയിൽ പദ്ധതിയും അറേബ്യൻ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ യൂറോപ്പിലേക്ക് G20 രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ ചരക്കു നീക്കം നടത്തുന്നതിനുള്ള തീവണ്ടി മാർഗ്ഗവും കടൽ മാർഗ്ഗവും ഉള്ള സാമ്പത്തിക ഇടനാഴി സംബന്ധിച്ച തീരുമാനവും ശ്രദ്ധേയമായി

ഇന്ത്യ ഉന്നയിച്ച ആവശ്യ പ്രകാരം ആഫ്രിക്കൻ യൂണിയൻ ജി20 യുടെ ഭാഗമായി; 55 രാജ്യങ്ങളടങ്ങുന്ന സംഘടനയാണ് ആഫ്രിക്കൻ യൂണിയൻ.

കൊച്ചി:  ജി-20 ഉച്ചകോടി തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളെ സ്വാഗതം ചെയ്തു.
ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിന് മുന്നിലുണ്ടായിരുന്നത് ‘ഭാരത്’ ബോര്‍ഡ്. രാജ്യത്തിന്റെ പേരിന്റെ സ്ഥാനത്ത് നിന്ന് ‘ഇന്ത്യ’ ഒഴിവാക്കിയാണ് പുതിയ നീക്കം. ഉടന്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാത്രമാക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതാണ് ഈ നടപടി.

ജി 20 ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് മോദിക്ക് മുന്നില്‍ രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നെഴുതിയ നെയിം കാര്‍ഡ് വെച്ചിരുന്നത്. ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ‘ഇന്ത്യയുടെ ജി 20 പ്രസിഡന്‍സി രാജ്യത്തിനകത്തും പുറത്തും എല്ലാവര്‍ക്കുമൊപ്പം എന്നര്‍ഥം വരുന്ന ‘സബ്കാ സാത്തിന്റെ’ പ്രതീകമായി മാറിയിരിക്കുന്നു. ഇത് ഇന്ത്യയിലെ ജനങ്ങളുടെ ജി 20 ആയി മാറി, രാജ്യത്തുടനീളം 200-ലധികം മീറ്റിംഗുകള്‍ ഇതിന്റെ ഭാഗമായി നടന്നു,’ പ്രധാനമന്ത്രി പറഞ്ഞു.

‘ഇന്ത്യ’യ്‌ക്കൊപ്പം ഭരണഘടനയില്‍ ഉപയോഗിച്ചിരിക്കുന്ന ‘ഭാരത്’ എന്ന പേര് ജി20ന്റെ നിരവധി ഔദ്യോഗിക രേഖകളില്‍ സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് ബോധപൂര്‍വമായ തീരുമാനമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.

ഉദ്ഘാടന പ്രസംഗത്തിന് മുന്നോടിയായി ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനും യു.കെ പ്രധാനമന്ത്രി ഋഷി സുനക്കും ഉള്‍പ്പെടെ നിരവധി ലോക നേതാക്കളെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ക്രിസ്റ്റലീന ജോര്‍ജീവ, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുടിഒ) ഡയറക്ടര്‍ ജനറല്‍ എന്‍ഗോസി ഒകോന്‍ജോ-ഇവേല എന്നിവര്‍ പ്രഗതി മൈതാനിയില്‍ പുതുതായി നിര്‍മ്മിച്ച വേദിയില്‍ ആദ്യം തന്നെ എത്തിയിരുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ കാലത്തിന്റെയും പുരോഗതിയുടെയും തുടര്‍ച്ചയായ മാറ്റത്തിന്റെയും പ്രതീകമായ കൊണാര്‍ക്ക് വീലിന്റെ പകര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് മോദി ലോകനേതാക്കളെ സ്വാഗതം ചെയ്തത്.

 ജി-20യില്‍ സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്‍. സംഘടനയിലെ സ്ഥിരാംഗത്വം സ്വീകരിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്റെ തലവനും യൂണിയന്‍ ഓഫ് കോമറോസിന്റെ പ്രസിഡന്റുമായ അസലി അസൗമാനിയെ ഡല്‍ഹിയില്‍ എത്തിയിരുന്നു.

ആഫിക്കന്‍ ഭൂഖണ്ഡത്തിലെ 55 രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ടതാണ് ആഫ്രിക്കന്‍ യൂണിയന്‍. ജി 20-യിലെ ഇരുപത്തിയൊന്നാമത്തെ അംഗമായി ആഫിക്കന്‍ യൂണിയനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ ആഫിക്കന്‍ രാജ്യങ്ങള്‍ക്ക് വലിയ വളര്‍ച്ചാ സാധ്യതകളാണ് ഒരുക്കുന്നത്.

55 ആഫിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആഫിക്കന്‍ യൂണിയന്‍. കൊമറൂസിന്റെ പ്രസിഡന്റും ആഫിക്കന്‍ യൂണിയന്റെ ചെയര്‍പേഴ്സനുമായ അസലി അസൗമാനിയാണ് ഇതിന്റെ ചെയര്‍പേഴ്സണ്‍. ജി-20 കൂട്ടായ്മയിലേക്ക് ആഫിക്കന്‍ യൂണിയനെ ഉള്‍പ്പെടുത്തുന്നപക്ഷം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ രാഷ്ട്രങ്ങള്‍ക്ക് ഭാവിയില്‍ വലിയ സാമ്പത്തികവളര്‍ച്ച ഉണ്ടാകുമെന്നാണ് അസൗമാനിയുടെ കണക്കുകൂട്ടല്‍.

Leave a Comment

Your email address will not be published. Required fields are marked *