കൊച്ചി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ വനിതാ വിദ്യാർത്ഥി സംഘടനയായ ഹരിതയുടെ നിലവിലെ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ നിയോഗിച്ചതിന് പുറമേ ഹരിതയുടെ സ്ഥാപക അധ്യക്ഷയും നിലവിലെ അഖിലേന്ത്യ എം.എസ്.എഫ്. ഉപാധ്യക്ഷയുമായ ഫാത്തിമ തഹ്ലിയക്കെതിരെയും അച്ചടക്കത്തിന്റെ വാളോങ്ങി ലീഗ് നേതൃത്വം. എം.എസ്.എഫ്. കേരള അധ്യക്ഷൻ പി.കെ. നവാസ് സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് ഹരിതയുടെ 10 ഭാരവാഹികൾ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു.
പരാതി നൽകിയ ഹരിത ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഭാഗമായ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ ലീഗ് പ്രഖ്യാപിച്ചതിനെതിരെയും തഹ്ലിയ പ്രതികരിച്ചിരുന്നു.
ഫെയ്സ്ബുക്കിലെ ഖേദപ്രകടനം കൊണ്ടുമാത്രം വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കില്ലെന്ന നിലപാടാണ് ഹരിത ഭാരവാഹികൾ എടുത്തത്. എന്നാൽ പാർട്ടിയോട് ആലോചിക്കാതെ വനിതാ കമ്മീഷനിൽ പരാതി നൽകിയതിനാണ് ഹരിതയുടെ മുൻ കമ്മിറ്റിയെ പിരിച്ചുവിട്ടത് എന്നാണ് ലീഗ് നൽകുന്ന വിശദീകരണം.
പാര്‍ട്ടി തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
Watch Video
Photo credit: Face Book