Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഇന്ത്യയില്‍ എച്ച്.എം.പി.വി രോഗബാധിതര്‍ ആറായി

ചെന്നൈ:  രാജ്യത്ത്് എച്ച്.എം.പി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. എച്ച്.എം.പി.വി ലക്ഷണങ്ങളെ  തുടര്‍ന്ന് രണ്ടു കുട്ടികളെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുമ, ശ്വാസതടസം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുട്ടികള്‍ സുഖം പ്രാപിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം എച്ച്.എം.പി.വി ബാധയെക്കുറിച്ച് ആശങ്കപ്പെടാനാനില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി.

ബംഗളുരൂവിലും ചെന്നൈയിലും രണ്ടും അഹമ്മദാബാദിലും കോല്‍ക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്.എം.പി.വി എന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. അതേസമയം രാജ്യത്തെ എച്ച്.എം.പി.വി വ്യാപനത്തില്‍ സാഹചര്യം നിരീക്ഷിക്കുന്നുവെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
. അതേസമയം രാജ്യത്തെ എച്ച്.എം.പി.വി വ്യാപനത്തില്‍ സാഹചര്യം നിരീക്ഷിക്കുന്നുവെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. . 

Leave a Comment

Your email address will not be published. Required fields are marked *