തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. ഡയാലിസിസ് ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം നടന്നത്.
കൊലയ്ക്ക് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ഭാസുരേന്ദ്രന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്.ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ഭാസുരേന്ദ്രന് ആത്മഹത്യാശ്രമം നടത്തിയത്.