പാലക്കാട്: പനയംപാടത്ത് വീണ്ടും ലോറി അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി കെ.കെ. സുബീഷ് (37) ആണ് മരിച്ചത്. പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ പനയംപാടം ദുബായ്കുന്നില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ അപകടം സംഭവിച്ചത്. രണ്ടുമാസം മുമ്പ് നാലു വിദ്യാര്‍ഥിനികളുടെ മരണത്തിനിടയാക്കിയ അപകടം നടന്ന പ്രദേശമാണിത്.
കോഴിക്കോട് നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു. സുബീഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങി പോയതാവാം അപകടകാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.