തിരുവനന്തപുരം: സി.പി.എം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി മെമ്പര്‍ പി.എസ് ജയചന്ദ്രന്റെ മകള്‍ അനുപമയുടെ കുഞ്ഞിനെ അമ്മയെ തെറ്റിദ്ധരിപ്പിച്ച് ശിശു ക്ഷേമ സമിതിയിലൂടെ ആന്ധ്രയിലുള്ള ദമ്പതികള്‍ക്ക് ദത്തു കൊടുത്തു എന്ന പരാതിയില്‍ അഞ്ചു ദിവസത്തിനുള്ളില്‍ കുട്ടിയെ കേരളത്തില്‍ തിരിച്ചെത്തിച്ച് ഡി.എന്‍.എ പരിശോധന നടത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍
കമ്മിറ്റി ശിശുക്ഷേമ സമിതിക്ക് നിര്‍ദ്ദേശം നല്‍കി.
സി.ഡബ്ല്യു.സിയുടെ നിര്‍ദേശം ആശ്വാസം പകരുന്നതാമെന്ന്് തൈക്കാട് ശിശുക്ഷേമസമിതി ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധം തുടരുന്ന അനുപമ പറഞ്ഞു.
എന്നാല്‍ ശിശുക്ഷേമ സമിതി ഭാരവാഹികളായ ഷിജു ഖാന്‍ ഉള്‍പ്പെടെയുള്ളവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധം തുടരുമെന്നും അവര്‍ പറഞ്ഞു.
Photo Credit: Face Book