Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ചേലക്കരയില്‍ യു.ഡി.എഫില്‍ നിന്ന് കെ.എ.തുളസിയും, എല്‍.ഡി.എഫില്‍ യു.ആര്‍.പ്രദീപിനും സാധ്യത

തൃശൂര്‍:  സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിനുള്ള തീയതി അടുത്തയാഴ്ചയോടെ പ്രഖ്യാപിച്ചേക്കും. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ചേലക്കരയില്‍ യു.ഡി.എഫില്‍ നിന്ന് കെ.എ.തുളസി മത്സരിച്ചേക്കും. ഇതിനിടെ വി.കെ. ശ്രീകണ്ഠന്റെ ഭാര്യയെയും സ്ഥാനാര്‍ത്ഥിത്വത്തിനായി പരിഗണിക്കുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ കെ. എ. തുളസിക്കാണ് കൂടുതല്‍ സാധ്യത.  2016-ല്‍ സി.പി.എം നേതാവ്  യു.ആര്‍. പ്രദീപിനെതിരെ തുളസി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മണ്ഡലത്തില്‍ സുപരിചിതമായ മുഖം എന്ന നിലയിലാണ് രമ്യാ ഹരിദാസിന് പകരമായി തുളസിയെ അവതരിപ്പിക്കുന്നത്.

രമ്യാ ഹരിദാസിന് പുറമേ തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.വി. ദാസന്റെ പേരും പരിഗണനയിലുണ്ട്. പരിചയസമ്പന്നനായ നേതാവ് ചേലക്കരയില്‍ ഇറങ്ങണമെന്ന ആവശ്യമാണ് കെ.വി ദാസന്റെ പേരിന് പിന്നില്‍.
പാലക്കാട് മണ്ഡലത്തില്‍  കെ. മുരളീധരന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, ഡോ. പി. സരിന്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ പട്ടികയിലുള്ളത്.
പാലക്കാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളെ സി.പി..എം പരിഗണിക്കുന്നുണ്ട്. ഡി.വൈ.എ.ഫ് നേതാവ് സഫ്ദര്‍ ഷെരീഫും പരിഗണനയില്‍ ഉണ്ടെന്നാണ് വിവരം.

ബി.ജെ.പി ചേലക്കരയില്‍ ടി.എന്‍. സരസു, കെ.ബാലകൃഷ്ണന്‍ എന്നിവരിലൊരാളെയാണ് മത്സരിപ്പിക്കുക.  ശക്തനായ സ്ഥാനാര്‍ത്ഥികളെ
മത്സരരംഗത്തിറക്കാനാണ് ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിലെ തീരുമാനം. പാലക്കാട് സി കൃഷ്ണകുമാര്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് പരിഗണനയില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പാലക്കാട് മണ്ഡലത്തില്‍ മുന്നിലെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *