ന്യൂഡല്‍ഹി: ഇന്ത്യയും, പാകിസ്ഥാനും തമ്മിലുളള സംഘര്‍ഷത്തിന് അയവ്. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായി. ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. 12ന് വീണ്ടും ചര്‍ച്ച നടത്തും. ഇനി ചര്‍ച്ച നടത്തുക ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന വേദിയില്‍ വെച്ചായിരിക്കും. തര്‍ക്ക വിഷയങ്ങളില്‍ ചര്‍ച്ചയില്ല. പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷനെ ഉച്ചതിരിഞ്ഞ്് 3.35ന് വിളിക്കുകയായിരുന്നുവെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ട്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് ധാരണയായി
