തൃശൂർ: 2047ൽ സ്വാതന്ത്ര്യത്തിൻ്റെ നൂറാം വർഷത്തിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് കേന്ദ്ര ഊർജ – രാസവള വകുപ്പ് സഹമന്ത്രി ഭഗവന്ത് കുബെ. ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന കഠിനാധ്വാനമാണ് രാജ്യത്തിൻ്റെ വികസനത്തിന് കാരണം. ഒമ്പത് വർഷം കൊണ്ട് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. പ്രതിസന്ധികൾക്കിടയിലും ഇന്ത്യക്ക് വളർച്ചാ നിരക്ക് നിലനിർത്താൻ കഴിഞ്ഞു. യുവജനങ്ങൾക്കും സ്ത്രീകൾക്കും ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. രാജ്യത്തെ ക്രമസമാധാനനിലയും വ്യവസായ സൗഹൃദ അന്തരീക്ഷവും മെച്ചപ്പെട്ടു. ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് പി.കെ.ജലീൽ, സെക്രട്ടറി ജി.ജി ജോർജ്, സുചേത രാമചന്ദ്രൻ, കുര്യൻ പോൾ, ടി.എസ്.ശ്രീകാന്ത്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേഷ്, ജില്ല പ്രസിഡൻറ് അഡ്വ.കെ.കെ.അനീഷ് കുമാർ എന്നിവരും സംസാരിച്ചു.