ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടി ഇന്ത്യ. ഫൈനില്‍ ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ഇതോടെ ചാമ്പ്യന്‍സ് ടോഫിയില്‍ ഇന്ത്യയുടെ കിരീടങ്ങളുടെ എണ്ണം മൂന്നായി.
ഫൈനലില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 252 വിജയലക്ഷ്യം ഒരോവര്‍ ശേഷിക്കെ ഇന്ത്യ മറികടന്നു.നായകന്‍ രോഹിത് ശര്‍മയുടേയും ശ്രേയസ് അയ്യരുടേയും കെ.എല്‍ രാഹുലിന്റെയും ഇന്നിംഗ്‌സുകളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.
76 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്.