മുംബൈ: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം. ഇന്ത്യന്‍ വനിതകളുടെ ആദ്യ ലോകപ്പ് കിരീടമാണിത്. ലോകകപ്പ് നേടുന്ന നാലാമത്തെ ടീമാണിത്. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 52 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗ് നടത്തിയ ഇന്ത്യ 298 റണ്‍സെടുത്തിരുന്നു. ഷെഫാലി വര്‍മ്മയാണ് ഇന്ത്യയുടെ ടോപ്് സ്‌കോറര്‍. ദീപ്തി ശര്‍മ അര്‍ധ സെഞ്ച്വറിയും 5 വിക്കറ്റും നേടി. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍, സ്മൃതി മന്ഥാന തുടങ്ങിയവരും മികച്ച പ്രകടനം നടത്തി.
വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് കിരീടം















