തിരുവനന്തപുരം: ആര്.എസ്.എസ് ദേശീയ നേതാക്കളായ ദത്താത്രേയ ഹൊസബൊള, രാം മാധവ് എന്നിവരുമായി എ.ഡി.ജി.പി എം.ആര്.അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്തും. അന്വേഷണത്തിന് ഡി.ജി.പിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. എ.ഡി.ജി.പിക്കൊപ്പം ആര്.എസ്.എസ് നേതാക്കളെ കണ്ടവരുടെ മൊഴിയും
അന്വേഷണസംഘം രേഖപ്പെടുത്തും. അജിത്കുമാറിന്റെ സുഹൃത്തായ
ആര്.എസ്.എസ് നേതാവ് ജയകുമാറിനെയും ചോദ്യം ചെയ്യും.
ഒരു വര്‍ഷം മുന്‍പ് മെയ് മാസത്തില്‍ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിറില്‍ വെച്ചാണ് ആര്‍എസ്.എസ് ദേശീയ നേതാവ് ദത്താത്രേയയുമായി എ.ഡി.ജി.പി അജി്ത്കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. അയ്യന്തോളിലെ ഹയാത്ത് റിസോര്‍ട്ടില്‍ ഔദ്യോഗിക കാര്‍ പാര്‍ക്ക് ചെയ്ത ശേഷം സ്വകാര്യ കാറിലാണ് അജിത്കുമാര്‍ ദത്താത്രേയയെ കാണാന്‍ പോയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.