തോഴി ശശികല ഉൾപ്പെടെയുള്ളവർക്കെതിരെ വിചാരണ …..
ജയലളിതയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ തോഴി വി.കെ.ശശികല, ജയലളിതയുടെ ഡോക്ടർ കെ.എസ് ശിവകുമാർ, മുൻ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി സി. വിജയഭാസ്കർ എന്നിവർക്ക് വീഴ്ച പറ്റിയിട്ടുണ്ട് എന്നും അവർ വിചാരണ നേരിടണം എന്നും റിപ്പോർട്ടിൽ പറയുന്നു….
READ MORE …. below…
കൊച്ചി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് ആർമുഖസ്വാമി കമ്മീഷൻ തമിഴ്നാട് സർക്കാരിന് റിപ്പോർട്ട് നൽകി. റിപ്പോർട്ട് തമിഴ്നാട് നിയമസഭയിൽ വച്ചിരിക്കുകയാണ്. ഹൃദയസംബന്ധമായ അസുഖത്തിന് ജയലളിതിക്ക് വിദേശ ഡോക്ടർമാർ ആൻജിയോ പ്ലാസ്റ്റി ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു എന്നും എന്നാൽ അത് അവർക്ക് ലഭിച്ചില്ല എന്നും കമ്മീഷൻ റിപ്പോർട്ടിലുണ്ട്.
ജയലളിതയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ തോഴി വി.കെ.ശശികല, ജയലളിതയുടെ ഡോക്ടർ കെ.എസ് ശിവകുമാർ, മുൻ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി സി. വിജയഭാസ്കർ എന്നിവർക്ക് വീഴ്ച പറ്റിയിട്ടുണ്ട് എന്നും അവർ വിചാരണ നേരിടണം എന്നും റിപ്പോർട്ടിൽ പറയുന്നു.
ജയലളിതയുടെ അടുത്ത സുഹൃത്തായിരുന്നു ശശികല 2012 മുതൽ അവരുമായി അകൽച്ചയിൽ ആയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. 2016 സെപ്റ്റംബർ 23 നാണ് ജയലളിതയെ ന്യൂമോണിയയും പനിയും കാരണം ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായ അവർ 2016 ഡിസംബർ അഞ്ചിന് രാത്രി 11.30 ന് ആണ് മരണപ്പെടുന്നത്.
എന്നാൽ ഒരു ദിവസം മുൻപേ ഡിസംബർ നാലിന് ഉച്ചതിരിഞ്ഞ് ജയലളിത മരണപ്പെട്ടതായും ഒരു ദിവസം കഴിഞ്ഞാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു. ജയലളിതയുടെ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായും അവർ ജയിലിലായ സമയത്തും ആരോഗ്യകാരണങ്ങളാൽ ഭരണത്തിൽ നിന്ന് വിട്ടുനിന്ന് സമയത്തും മുഖ്യമന്ത്രിയുമായ പനീർ സെൽവം ജയലളിതയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് മുൻപേ ആവശ്യപ്പെട്ടിരുന്നു.
ജയലളിതയുടെ മരണത്തിന് ശേഷം തമ്മിലടി രൂക്ഷമായി അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട എ. ഐ.എ.ഡി.എം.കെ യെ കൂടുതൽ പ്രതിസന്ധിയിലാക്കാൻ നിലവിലെ മുഖ്യമന്ത്രിയായ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഉപയോഗിക്കും എന്നത് ഉറപ്പാണ്.
ജയലളിത അഴിമതി കേസിൽ ജയിലിൽ പോയാൽ, പിൻഗാമികൾ ഇല്ലാത്ത അവർക്ക് ശേഷം തമിഴ്നാട്ടിൽ അധികാരം പിടിക്കാൻ ശശികലയുടെ ഭർത്താവായ എം. നടരാജൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. 2012 കാലഘട്ടത്തിൽ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ജയലളിത ഈ വിവരം അറിയുകയും അതിനുശേഷം ശശികലയെയും ഭർത്താവിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഭർത്താവിൻറെ ഗൂഢാലോചനയുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞും ഭർത്താവിനെ തള്ളിപ്പറഞ്ഞും ശശികല ജയലളിതയുമായി വീണ്ടും അടുത്തു.ശശികലയുടെയും നടരാജന്റെയും ഭരണ സ്വാധീനത്തെയും അനുയായികളെയും മന്നാർഗുടി മാഫിയ എന്നാണ് തമിഴ്നാട് ഭരണ-രാഷ്ട്രീയ വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത്.
അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ 2014 -ൽ ജയലളിതയും ശശികലയും ഉൾപ്പെടെ നാലുപേർക്ക് ജീവപര്യന്തം ശിക്ഷ ബാംഗ്ലൂരിലെ പ്രത്യേക കോടതി വിധിച്ചിരുന്നു. പിന്നീട് 2015 ൽ കർണാടക ഹൈക്കോടതി പ്രത്യേക കോടതിയുടെ വിധി റദ്ദാക്കിയ ശേഷം അവർ മുഖ്യമന്ത്രി പദവിയിലേക്ക് തിരിച്ചെത്തി. എന്നാൽ 2017 സുപ്രീംകോടതി കർണാടക ഹൈക്കോടതിയുടെ വിധി റദ്ദ് ചെയ്തു. സുപ്രീംകോടതി വിധി വരും മുൻപേ ജയലളിത മരണപ്പെട്ടിരുന്നു. നാലുവർഷത്തെ ജയിൽവാസത്തിനു ശേഷം 2021 ജനുവരിയിൽ ശശികല ജയിൽ മോചിതയായി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് 2017 ൽ വിധേയനായ ശേഷം നടരാജൻ 2018 മാർച്ചിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടിരിക്കുന്നു.
Pic credit: Koo