തൃശൂര്‍: തല്ലിയാല്‍ തിരിച്ചുതല്ലുന്നതും ജീവന്‍രക്ഷാപ്രവര്‍ത്തനമാണെന്ന് കെ.മുരളീധരന്.എം.പി പറഞ്ഞു. രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെഞ്ഞാറമൂട് കരുതല്‍ തടങ്കലിലാക്കിയ യൂത്ത് കോണ്‍ഗ്രസുകാരെ ഡി.വൈ.എഫ്.ഐക്കാര്‍ പോലീസ് സ്റ്റേഷനില്‍ കയറി തല്ലി. തല്ലിയാല്‍ തിരിച്ചുതല്ലുമെന്നാണ് ഇ.പി.ജയരാജന് പറഞ്ഞത്. തല്ലിയാല്‍ തങ്ങളും തിരിച്ചടിക്കും. തലസ്ഥാനത്ത് കണ്ടത് അതാണ്. തല്ലിത്തന്നെ കണക്ക് തീര്‍ക്കും, അതിന് തങ്ങളെയാരും കുറ്റം പറയരുത്. സദസ്സ് 23ന് തീരും. എന്നാലും പ്രതിഷേധം തുടരും.
നവകേരളസദസ്സ് മതില് പോളിക്കല്‍ ജാഥയായിരുന്നു. പിന്നീട് തല്ലല്‍ ജാഥയായി. പണിയില്ലാതെയായതോടെ മന്ത്രിമാര്‍ മോര്‍ണിംഗ് നടത്തത്തിന് ഇറങ്ങിയിരിക്കുകയാണ്. പ്രതിപക്ഷത്തെ കുറ്റം പറഞ്ഞാല്‍ ശരീരഭാരം കൂടില്ലെന്നും അദ്ദേഹം പറഞ്ഞു.