Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ദൃശ്യവിസ്മയവുമായി കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ്’ വീണ്ടും അരങ്ങിലേക്ക്

തൃശൂര്‍:  കേരള നാടകാവതരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കാഴ്ചവെച്ച കലാനിലയം വീണ്ടും അരങ്ങിലേക്ക്. ഏരീസ് കലാനിലയം എന്ന പുതിയ ബാനറിലാണ്  രക്തരക്ഷസ്സ് വീണ്ടും അവതരിപ്പിക്കുന്നത്.  കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം മൈതാനത്ത് ഒക്ടോബര്‍ 13നാണ് ആദ്യപ്രദര്‍ശനം. കലാനിലയത്തിന്റെ സാരഥിയായിരുന്ന കലാനിലയം കൃഷ്ണന്‍നായരുടെ മകന്‍  അനന്തപത്മനാഭന്‍ വ്യവസായ പ്രമുഖനായ സര്‍ സോഹന്‍ റോയിയുമായി ചേര്‍ന്നാണ് അത്യാധുനിക സാങ്കേതിക വിദ്യകളോടെ രക്തരക്ഷസ്സ് വീണ്ടും വേദിയിലെത്തിക്കുന്നത്.
രക്തരക്ഷസ്സ് ഇക്കുറി ചാപ്റ്റര്‍ ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് അവതരിപ്പിക്കുക.  ഒന്നാം ഭാഗത്തില്‍ പറയാന്‍ ബാക്കി വെച്ച രക്തരക്ഷസ്സിന്റെ ഒരു മഹാരഹസ്യം രണ്ടാം ഭാഗത്തിലൂടെ അരനൂറ്റാണ്ടിന് ശേഷം അരങ്ങില്‍ പകര്‍ത്തുന്നു.  ആദ്യം അവതരിപ്പിക്കുന്നത് രക്തരക്ഷസ്സ് ചാപ്റ്റര്‍ 1 ആണ്.
നൂറ്റമ്പതിലേറെ കലാകാരന്‍മാരും സാങ്കേതികപ്രവര്‍ത്തകരും ഭാഗമാകുന്ന നാടകം ഒരു വേദിയില്‍ 25 മുതല്‍ 30വരെ ദിവസങ്ങളാണ് അവതരിപ്പിക്കുക. ഒരു ദിവസം രണ്ടു പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. വൈകുന്നേരം 6.30 നും രാത്രി 9.30നുമാണ് അവതരണം. 700, 500, 300 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയും ഓഫ് ലൈന്‍ ആയും ടിക്കറ്റ് ബുക്ക് ചെയ്യാം.

 പ്രോസ്‌മെറ്റിക് മേക്കപ്പ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളുമായി
ശീതികരിച്ച തിയേറ്ററില്‍ ഡിജിറ്റല്‍ 7.1 ശബ്ദമികവോടുകൂടിയാണ് ഏരീസ് കലാനിലയത്തിന്റെ പ്രദര്‍ശനങ്ങള്‍. പുത്തന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആഗോളതലത്തില്‍ പ്രദര്‍ശനം നടത്തുകയാണ് ഏരീസ് കലാനിലയത്തിന്റെ ലക്ഷ്യമെന്ന് ഏരീസ് കലാനിലയം മാനേജിംഗ് ഡയറക്ടര്‍ അനന്തപത്മനാഭന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *