തൃശൂര്‍: വടക്കാഞ്ചേരി ചിറ്റണ്ട ഗജനാച്വറല്‍ പാര്‍ക്കിലെ പുതിയകാവ് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവം ഏപ്രില്‍ 2,3 തീയതികളില്‍ ആചാര, അനുഷ്ഠാന നിഷ്ഠയോടെ നടത്തും. . മധ്യകേരളത്തില്‍ ഇതാദ്യമായിട്ടാണ് ശാസ്തപ്പന്‍ തിറയുടെയും ഭദ്രകാളി തെയ്യത്തിന്റെയും അവതരണം നടക്കുന്നത്.
രണ്ടിന് വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സദസില്‍ സിനിമാ താരങ്ങളായ മനോജ് കെ ജയന്‍, കൊല്ലം തുളസി, ശിവജി ഗുരുവായൂര്‍, അഖില്‍ മാരാര്‍, ഊര്‍മിള ഉണ്ണി, സരയൂ, സീനത്ത്, ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി മനോജ് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുക്കും സാംസ്‌ക്കാരിക സദസില്‍ കിഴൂര്‍ പെരുമലയനെ പട്ടും വളയും നല്‍കി ഇന്‍കം ടാക്സ് അഡി കമ്മിഷണര്‍ ജോതിഷ് മോഹന്‍ ഐ.ആര്‍.എസ്, ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി മനോജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് ആദരിക്കും വൈകീട്ട് എട്ടിന് ശാസ്തപ്പന്റെ വെള്ളാട്ടത്തോടെയാണ് കളിയാട്ടത്തിന്റെ അരങ്ങുണരുക. രാവിലെ പുതിയ കാവ് ഭഗവതിയുടെ പീഠ പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് കളിയാട്ടത്തിന്റെ പരമാചാര്യനും ചിറ്റണ്ട പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിന്റെ തന്ത്രി കിഴൂരിടം (പഴശികോ വിലകം) സ്ഥാനികന്‍ അനീഷ് പെരുമലയന്‍ കാര്‍മികത്വം വഹിക്കും. മൂന്നിന് രാവിലെ ഒമ്പതിന് പുതിയ കാവിലമ്മയുടെ തിരുമുടിയേറ്റി അരുള്‍ മൊഴിയേകും കാലത്ത് 8.30ന് ഗുരുതി സമര്‍പ്പണത്തോടെ കളിയാട്ടം പൂര്‍ണമാകും തുടര്‍ന്ന് മഹാഅന്നദാനവും നടക്കും. പത്രസമ്മേളനത്തില്‍ കെ.പി.മനോജ്കുമാര്‍, മഹേഷ്.കെ, ശശികുമാര്‍.പി, ചന്ദ്രന്‍ രാമന്‍ തറ, പി.ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കളിയാട്ടത്തിന് കാവൊരുങ്ങി
