Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കരുവന്നൂർ തട്ടിപ്പ്: സി.പി.എമ്മിലെ പല ഉന്നതരും പ്രതിക്കൂട്ടിലാകുമെന്ന് കെ.സുരേന്ദ്രൻ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി മാത്രമല്ല പല ഉന്നത നേതാക്കളുമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. അവരെയും നിയമത്തിന് മുന്നിൽ ഇ.ഡി കൊണ്ടുവരും. നിക്ഷേപ തട്ടിപ്പിനിരയായ പാവപ്പെട്ട സഹകാരികൾക്ക് നഷ്ടമായ പണം തിരികെ നൽകാൻ സി.പി.എമ്മിൻ്റെ സ്വത്ത് ഉപയോഗപ്പെടുത്തണം’
കൊടകര കുഴൽപ്പണക്കേസ് പിണറായി വിജയൻ്റെ പോലീസാണ് അന്വേഷിച്ചത് . അതൊരു കവർച്ചാക്കേസ് മാത്രമായിരുന്നു. കുഴൽപണം ഇടപാട് സംബന്ധിച്ച് യാതൊരു തെളിവും രണ്ട് വർഷമായി അന്വേഷിച്ചിട്ടും പോലീസിന് കിട്ടിയില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. ത്യശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായി ഒന്നു അദ്ദേഹം
ബി.ജെ.പി.ജില്ലാ പ്രസിഡണ്ടിനെതിരായ പോലീസ് കേസ് രാഷ്ടീയ പ്രേരിതമാണ്. തൃശൂരിൽ നിന്ന് സുരേഷ് ഗോപിയെ വിജയിപ്പിച്ചതിന് പക പോക്കുകയാണ് . കേസ് പിൻവലിക്കണം. സാധാരണ ഗതിയിൽ ഒരു രാഷ്ട്രിയ പ്രവർത്തകർക്കെ നിരെയും ഇത്തരത്തിൽ നൂറ്റിയേഴാം വകുപ്പ് പ്രകാരം കേസ് എടുക്കാറില്ല. പ്രധാനമന്തി നരേന്ദ്ര മോദി നടത്തിയ തൃശൂർ സന്ദർശനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതികരിച്ചതിൻ്റെ പേരിലാണ് കേസെടുത്തിട്ടുള്ളത് . മാധ്യമ പ്രവർത്തകരോടാണ് അന്ന് യൂത്ത് കോൺഗ്രസുകാർ നടത്തിയ തികച്ചും മ്ളേച്ഛമായ സമരത്തെക്കുറിച്ച് സംസാരിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. ഇത്തരം വിരട്ടലുകളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *