തൃശൂർ: 300 കോടി രൂപയുടെ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ഒന്നാം പ്രതിയായ മുൻ ബാങ്ക് സെക്രട്ടറി ടി.ആർ. സുനിൽകുമാറിനെ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം തൃശ്ശൂരിൽ അറസ്റ്റ് ചെയ്തു.
മുൻകൂർ ജാമ്യത്തിനായി സുനിൽകുമാർ കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷയിൽ വിധി വരും മുൻപേയാണ് ക്രൈംബ്രാഞ്ചിന്റെ അറസ്റ്റ്. 300 കോടിക്ക് മേലെയുള്ള തട്ടിപ്പ് എന്ന ആരോപണം പരാതിക്കാർ ഉന്നയിക്കുമ്പോൾ നൂറു കോടിയുടെ തട്ടിപ്പാണ് ക്രൈംബ്രാഞ്ച് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
ബാങ്കുമായി ബന്ധപ്പെട്ട മറ്റ് അഞ്ച് പ്രതികളും തൃശ്ശൂരിൽ തന്നെ ഉണ്ട് എന്ന വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ്. കേസിൽ പ്രതികളായ മുൻ മാനേജർ ബിജു കരീമും ഏജന്റായ എ. കെ.ബിജോയും മാത്രം ഇരുന്നൂറിലധികം കൂടി ഉപ്പയുടെ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പരാതിക്കാർ പറയുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾ 2018 തന്നെ പാർട്ടി ഫോറങ്ങളിൽ ചർച്ച ചെയ്തിരുന്നു എന്നതിന് തെളിവായി പാർട്ടി യോഗത്തിലെ ശബ്ദരേഖ അടുത്തിടെ പുറത്തുവന്നിരുന്നു. മുൻ സിപിഎം പ്രാദേശിക ഭാരവാഹിയും ബാങ്ക് ജീവനക്കാരനും ആയിരുന്നു എം.വി. സുരേഷാണ് കേസിലെ മുഖ്യ പരാതിക്കാരൻ.
Photo Credit: Face Book