തിരുവനന്തപുരം : ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച് കേരള ബജറ്റ് – 2025 ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല. 3 മാസത്തെ കുടിശ്ശിക ഉടന്‍ നല്‍കും. കര്‍ഷകര്‍ക്കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആശ്വാസം നല്‍കുന്ന നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. ഗവ.ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌ക്കരണ തുകയുടെ രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക വര്‍ഷം നല്‍കും. ഡി.എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇന്‍ പിരീഡ് ഈ സാമ്പത്തിക വര്‍ഷം ഒഴിവാക്കും. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയില്‍ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടികുറച്ചതാണ് പ്രതിസന്ധിക്കും കുടിശ്ശിക വരാനും കാരണം. അത് മനസിലാക്കി സര്‍ക്കാരിനോട് ജീവനക്കാര്‍ സഹകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും അവകാശം സംരക്ഷിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു
കേരള ബജറ്റ് : ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല
