തൃശൂർ : കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വീണ വിദ്വാന്‍ എ. അനന്തപത്മനാഭന്‍, നാടകകൃത്തും സംവിധായകനുമായ സേവ്യര്‍ പുല്‍പ്പാട്ട്, നര്‍ത്തകിയും നൃത്ത അധ്യാപികയുമായ കലാമണ്ഡലം സരസ്വതി എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാമേഖലകളില്‍ സമഗ്രസംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്കാണ് ഫെലോഷിപ്പ് നല്‍കുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. 2024 ലെ അവാര്‍ഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്‌കാരത്തിന് 22 പ്രതിഭകളെയും തെരഞ്ഞെടുത്തു. 60 വയസ്സിന് മുകളില്‍ പ്രായമുള്ള, കനപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രതിഭകളെയാണ് ഗുരുപൂജ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. അവാര്‍ഡ്, ഗുരുപൂജാ പുരസ്‌കാര ജോതാക്കള്‍ക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും ശില്‍പവും ലഭിക്കും. പുരസ്‌കാര സമര്‍പ്പണ തിയ്യതി പിന്നീട് അറിയിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു.കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വീണ വിദ്വാന്‍ എ. അനന്തപത്മനാഭന്‍, നാടകകൃത്തും സംവിധായകനുമായ സേവ്യര്‍ പുല്‍പ്പാട്ട്, നര്‍ത്തകിയും നൃത്ത അധ്യാപികയുമായ കലാമണ്ഡലം സരസ്വതി എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാമേഖലകളില്‍ സമഗ്രസംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്കാണ് ഫെലോഷിപ്പ് നല്‍കുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. 2024 ലെ അവാര്‍ഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്‌കാരത്തിന് 22 പ്രതിഭകളെയും തെരഞ്ഞെടുത്തു. 60 വയസ്സിന് മുകളില്‍ പ്രായമുള്ള, കനപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രതിഭകളെയാണ് ഗുരുപൂജ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. അവാര്‍ഡ്, ഗുരുപൂജാ പുരസ്‌കാര ജോതാക്കള്‍ക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും ശില്‍പവും ലഭിക്കും. പുരസ്‌കാര സമര്‍പ്പണ തിയ്യതി പിന്നീട് അറിയിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു.
കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
