Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ലൗജിഹാദ് കഥ പറയുന്ന ‘ദ് കേരള സ്റ്റോറി ‘ കേരളത്തിൽ പ്രദർശിപ്പിക്കുന്നത് തടയേണ്ട എന്ന് ശശി തരൂർ

സിനിമ കേരളത്തിൽ പ്രദർശിപ്പിക്കരുത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. നിരവധി കോൺഗ്രസ് നേതാക്കളും സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ രംഗത്തുവന്നിരുന്നു

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഇതേ നിലപാട് തന്നെയാണ് സിനിമയ്ക്കെതിരെ എടുത്തത് ….

ദുരുപയോഗപ്പെടുത്തുന്നു എന്ന കാരണം പറഞ്ഞ് ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയാനാകില്ല എന്ന നിലപാടാണ് ശശി തരൂർ തൻറെ ട്വിറ്ററിൽ പങ്കുവെച്ചത്

കേന്ദ്ര സെൻസർ ബോർഡ് അനുമതി നൽകിയ ഒരു ചിത്രത്തിനും കേരളത്തിൽ പ്രദർശന അവകാശം നിഷേധിക്കാൻ സാധിക്കില്ല എന്ന് ബിജെപി പ്രസിഡൻറ് കെ സുരേന്ദ്രൻ പറഞ്ഞു

അത് ‘നിങ്ങളുടെ ‘ കേരള സ്റ്റോറി ആയിരിക്കാം എന്റേതല്ല എന്ന് തരൂർ പറയുന്നു

ലൗജിഹാദ് നടത്തി ഐഎസിലേക്ക് കേരളത്തിൽനിന്ന് സ്ത്രീകളെ റിക്രൂട്ട് ചെയ്തു എന്ന് തെളിയിച്ചാൽ 10 ലക്ഷം രൂപ ഇനാം തരാം എന്ന വാഗ്ദാനവുമായി യൂത്ത് ലീഗ് വാദിക്കുമ്പോൾ …കേരളത്തിൽനിന്ന് സ്ത്രീകളും പുരുഷന്മാരും കുടുംബങ്ങളും ഐഎസ്എൽ ചേർന്നിട്ടില്ല എന്ന് തെളിയിച്ചാൽ പത്തു കോടി രൂപ സമ്മാനം നൽകാമെന്ന് സംഘപരിവാർ സംഘടനകൾ

കുടുംബമായും ഒറ്റയ്ക്കും 2016 ഐ എസ് ഐ എസ് നിലവിൽ വന്നശേഷം സിറിയയിലും അഫ്ഗാനിലും ഇറാക്കിലും 100 ൽ പരം മലയാളികൾ ചേർന്നിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ട കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ കണക്ക്

ഐ എസ് ഐ എസ്സിലേക്ക് യുവാക്കളെ ക്ഷണിച്ച് നൂറിൽപരം ശബ്ദരേഖകൾ കേരളത്തിൽനിന്ന് ഐഎസ്എൽ ചേർന്ന കാസർകോട് സ്വദേശിയായ റാഷിദ് അബ്ദുള്ള മലയാളത്തിൽ പുറത്തുവിട്ടിരുന്നു

32000 സ്ത്രീകൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നന്നായി ഐഎസ്ഐ ചേരാൻ എത്തി എന്ന് സിനിമയിലെ നായിക ട്രെയിലറിൽ പറയുന്നത് അത്രയും ആളുകൾ കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്നു എന്ന് പറഞ്ഞുകൊണ്ടാണ് കൊണ്ടാണ് കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ മുസ്ലിം മത സംഘടനകളും സിനിമയ്ക്കെതിരെ രൂക്ഷമായ വിമർശനം അഴിച്ചുവിടുന്നത്

ലൗജിഹാദ് എന്ന പേരിൽ നിർബന്ധിത മതപരിവർത്തനം കേരളത്തിൽ നടക്കുന്നില്ല എന്ന് ഹൈക്കോടതി വിധിയും കേന്ദ്ര ആഭ്യന്തരവകുപ്പും രേഖാമൂലം മറുപടി പാർലമെന്റിൽ നൽകിയെങ്കിലും ലൗജിഹാദ് കേസുകൾ കേരള ഹൈക്കോടതി പരിഗണിക്കവേ ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാണിച്ച് 2005 മുതൽ 2009 വരെ കേരളത്തിൽ 3000 മുതൽ 4000 യുവതികൾ സ്നേഹിച്ച് വിവാഹം കഴിച്ചശേഷം മതം മാറിയിട്ടുണ്ട് എന്ന് കോടതി പറഞ്ഞിരുന്നു

കൊച്ചി: വിവാദ സിനിമ കേരളാ സ്റ്റോറി കേരളത്തിൽ നിരോധിക്കണമെന്ന നിലപാട് തനിക്കില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ചിത്രം നിരോധിക്കണം എന്നല്ല തന്റെ ആവശ്യം. സിനിമ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാനുള്ള എല്ലാ അവകാശവും മലയാളികൾക്കുണ്ട്. ഉള്ളടക്കം ദുരുപയോഗിക്കപ്പെടും എന്നതുകൊണ്ട് മാത്രം ആവിഷ്കാര സ്വാതന്ത്ര്യത്തെ വിലക്കാൻ ആവില്ലെന്നും ശശി തരൂർ വ്യക്തമാക്കി. കേരളത്തിൽ സിനിമ നിരോധിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കം ആവശ്യപ്പെട്ടിരുന്നത്. ഈ നിലപാടിന് വിരുദ്ധമാണ് ശശി തരൂരിന്റെ നിലപാട്.

ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയിട്ടുണ്ട്. 32000 പേർ കേരളത്തിൽ നിന്ന്  ഭീകര സംഘടനയായ ഐ എസിലേക്ക് പോയെന്ന വിദ്വേഷ പ്രചാരണം നടത്തുന്നവർ ആരോപണത്തിന് തെളിവ് ഹാജരാക്കിയാൽ ഒരു കോടി രൂപ നൽകുമെന്ന് യൂത്ത് ലീഗ് ജെനറൽ സെക്രട്ടറി പികെ ഫിറോസ് വാഗ്ദാനം ചെയ്തിരുന്നു. വർഗീയ കലാപം ഉണ്ടാക്കാനുള്ള അജണ്ടയാണ് സിനിമയിലൂടെ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

എന്നാൽ 32000 അല്ല, അതിലധികം ആണ് കേരളത്തിൽ നിന്ന് ഐഎസിലേക്ക് പോയവരുടെ എണ്ണമെന്നാണ് സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ പറയുന്നത്. ആറായിരത്തോളം കേസുകൾ പഠിച്ചാണ് സിനിമയുണ്ടാക്കിയതെന്നും സിനിമ കണ്ട ശേഷം വേണം രാഷ്ട്രീയക്കാർ വിമർശിക്കാനെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ സിനിമാ വിവാദത്തിൽ ഒരു കോടി നൽകുമെന്ന് ചലഞ്ച് പ്രഖ്യാപിച്ച യൂത്ത് ലീഗ് സംസ്ഥാന സർക്കാരിനെക്കൂടി പ്രതിക്കൂട്ടിൽ നിർത്താനാണ് ശ്രമിക്കുന്നത്. ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കാൻ സർക്കാർ അനുവാദം നൽകരുതെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് കെ മുരളീധരനാകട്ടെ കക്കുകളി നാടകവും അനുവദിക്കരുതെന്നും പറഞ്ഞു. കേരളത്തിൽ വർഗീയ കലാപം ഉണ്ടാക്കാനുളള അജണ്ടയാണ് ആർഎസ്എസ് നടത്തുന്നത് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *