Newsskerala

ചൂളമടിയുടെ സൗരഭ്യം; ജവഹർ ബാലഭവനിൽ സംഗീത വിസ്മയം തീർത്ത് ഗായിക സൗരഭ്യ തിമോത്തിയോസ്

WATCH VIDEO തൃശൂർ: ചൂളമടിച്ച് കറങ്ങി നടക്കാതെ വിസിൽ സംഗീതത്തിലൂടെ ശ്രോതാക്കളെ ത്രസിപ്പിക്കുകയാണ് ഗായിക സൗരഭ്യ. പാട്ട് മൂളിയും പാട്ട് പാടിയും തൃശ്ശൂർ ജവഹർ ബാലഭവനിലെ സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മുന്നിൽ ഗായിക സൗരഭ്യ തിമോത്തിയോസ് എത്തി. ദേശീയ തലത്തിൽ ശ്രദ്ധയായ ഒല്ലൂക്കര സ്വദേശിനി വിസിൽ സിംഗർ സൗരഭ്യക്കൊപ്പം സഹോദരി സൗഭാഗ്യയും സംഗീതവിരുന്നിൽ പങ്കുചേർന്നു. സൗരഭയുടെ അമ്മ ജോളിയും ജവഹർ ബാലഭവനിൽ എത്തിയിരുന്നു. 250ലധികം സ്റ്റേജുകളിൽ വിസിൽ സംഗീതം അവതരിപ്പിച്ച ശ്രദ്ധേയയായ കലാകാരിയാണ് സൗരഭ്യ. ലോക മലയാളി വിസിലിംഗ് മത്സരം (ജൂനിയർ) ജേതാവ് കൂടിയാണ് ഈ ഗായിക.

Leave a Comment

Your email address will not be published. Required fields are marked *