തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നൊരുക്കമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്ന കോണ്‍ഗ്രസ് മഹാജനസഭയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. കേരളം ജയിച്ചാല്‍ കോണ്‍ഗ്രസ് ഇന്ത്യയില്‍ അധികാരത്തിലെത്തുമെന്നും, വോട്ട് ചോദിക്കുന്നത് ജ്യത്തിന് വേണ്ടിയാണെന്നും എ.ഐ.സി.സി പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് മഹാജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപിയുടെ പതാക ഉയരാന്‍ അനുവദിക്കരുത്. ചെറുപാര്‍ട്ടികള്‍ ചില മുക്കിലും മൂലയിലും മാത്രമാണുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
.കേന്ദ്ര അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരായ ആയുധമായി ബി.ജെ.പി ഉപയോഗിക്കുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു.
കേരളത്തിലെ കലാലയങ്ങള്‍ വരെ കലാപകലുഷിതമാണ്. ഭരണപക്ഷസംഘടനകളില്‍നിന്നു വിദ്യാര്‍ഥികള്‍ അതിക്രമം നേരിടുന്നു.
സ്ത്രീശാക്തീകരണം എന്ന മുദ്രാവാക്യവുമായി വരുന്ന ബി.ജെ.പിയുടെ നേതാക്കള്‍ സ്ത്രീവിരുദ്ധരാണെന്നു കേരളത്തിലെ സഹോദരിമാര്‍ തിരിച്ചറിയണം. ജാതിയുടെയും മതത്തിന്റെയും പേരിലാണ് അവര്‍ വോട്ട് ചോദിക്കുന്നത്.
കോര്‍പറ്റേറ്റുകളെ പ്രീണിപ്പിക്കില്ല. യുവാക്കള്‍ക്കു തൊഴില്‍ സൃഷ്ടിക്കുന്ന സാമ്പത്തിക നയത്തിലായിരിക്കും കോണ്‍ഗ്രസിന്റെ ശ്രദ്ധയെന്നും ഖാര്‍ഗെ പറഞ്ഞു.
വോട്ട് ചോദിക്കുന്നത് രാജ്യത്തിന് വേണ്ടിയെന്ന് ഖാര്‍ഗെ
