Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സ്വകാര്യ നിക്ഷേപത്തിൽ കണ്ണുംനട്ട് കേരള ബജറ്റ് 2024-25; സാമ്പത്തിക ഞെരുക്കം പ്രകടം

ക്ഷേമപെൻഷൻ കുടിശിക തീർക്കുമെന്ന് പ്രഖ്യാപനം ഉണ്ടെങ്കിലും അതിനുള്ള പണം കണ്ടെത്തുന്നതിൽ ബജറ്റിൽ മൗനം

കടമെടുപ്പിലൂടെ വിവാദമായ കിഫ്ബിയെ കുറിച്ച് അധികം പരാമർശങ്ങൾ ഇല്ല

കൊച്ചി: സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുള്ള രണ്ടാം ഇടതുസര്‍ക്കാരിന്റെ മൂന്നാം സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. ഐ.ടി പാര്‍ക്കുകള്‍ക്കും വ്യവസായങ്ങള്‍ക്കും കൂടുതല്‍ തുക വകയിരുത്തുത്തും.  വിഴിഞ്ഞം, മെട്രോ പദ്ധതികള്‍ക്ക് ബജറ്റ് പ്രാധാന്യം നല്‍കുന്നു. ഐ.ടി മേഖലയ്ക്ക് 507 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയെന്ന് പറഞ്ഞായിരുന്നു ധനമന്ത്രി അവതരണം ആരംഭിച്ചതെങ്കില്‍ വള്ളത്തോളിന്റെ കവിത ചൊല്ലിയാണ് ബജറ്റ് അവതരണം അവസാനിപ്പിച്ചത്. രണ്ടര മണിക്കൂര്‍ പ്രസംഗം നീണ്ടു.

1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. റവന്യൂ കമ്മി 27,846 കോടി രൂപയും ധനക്കമ്മി 44,529 കോടി രൂപയുമാണ്. നികുതി വരുമാനത്തില്‍ 7,845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1,503 കോടി രൂപയുടെയും വര്‍ദ്ധനവ് ഈ ബജറ്റ് ലക്ഷ്യമിടുന്നു. തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 6 കോടി മാത്രമാണ് അനുവദിച്ചത.

പ്രധാനമായി സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് വഴി തുറക്കുകയാണ് ഈ ബജറ്റ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. മാത്രമല്ല മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്നും ബജറ്റില്‍ പറയുന്നു. എന്നാല്‍ ക്ഷേമ പെന്‍ഷനുകള്‍ കൂട്ടിയിട്ടില്ല. പകരം സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്നും പകരം മറ്റൊന്ന് ആലോചിക്കുമെന്നുമാണ് ബജറ്റില്‍ പറയുന്നത്.

കേന്ദ്രത്തെ വിമര്‍ശിച്ചും കേരളത്തിന്റെ വികസനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയും കൂടിയായിരുന്നു ബജറ്റ് അവതരണം. ഭരണഘടനയുടെ ആമുഖമാണ് ബജറ്റിന്റെ പുറം ചട്ട.
1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. റവന്യൂ കമ്മി 27,846 കോടി രൂപയും ധനക്കമ്മി 44,529 കോടി രൂപയുമാണ്. നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധനവ് ഈ ബജറ്റ് ലക്ഷ്യമിടുന്നു.

കേന്ദ്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ എടുത്ത് പറഞ്ഞത്. നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്രത്തിന്റെ അവഗണന അതിന്റെ പാരമ്യത്തിലാണെന്ന് ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു. കേന്ദ്രം സാമ്പത്തികമായി അവഗണിക്കുമ്പോഴും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. കേന്ദ്രം ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് വിഭവകേന്ദ്രീകരണം നടത്തുകയാണെന്ന ഗൗരവമേറിയ വിമര്‍ശനവും ബജറ്റ് പ്രസംഗത്തില്‍ കെ എന്‍ ബാലഗോപാല്‍ മുന്നോട്ടുവച്ചു. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിലും കേരളം തകരില്ലെന്ന് വ്യക്തമാക്കിയ ധനകാര്യമന്ത്രി കേരളം തളരില്ലെന്നും കേരളത്തെ തകര്‍ക്കാനാവില്ലെന്ന് വ്യക്തമാക്കി മുന്നോട്ടു പോകണമെന്നും ആഹ്വാനം ചെയ്തു.

കാര്‍ഷിക മേഖലയ്ക്കായി 1698.30 കോടി വകയിരുത്തി. ഭക്ഷ്യ-കാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. നാളികേര വികസനത്തിന് 65 കോടി രൂപയും നെല്ല് ഉല്‍പാദനത്തിന് 93.6 കോടി രൂപയും സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി രൂപയും വിളകളുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിന് രണ്ട് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 51. സഹകരണ മേഖലയ്ക്ക് 134.42 കോടി രൂപ പ്രഖ്യാപിച്ചു.

 സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കും.. പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കണമെന്ന് ആവശ്യമുണ്ട്. ഇത് ഉള്‍പ്പെടെ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം കൊണ്ട് വരും. പ്രവാസികളായ അക്കാദമിക് വിദഗ്ധരുടെ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനും തീരുമാനമുണ്ട്. വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ കേരളത്തിലും ആരംഭിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *