Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

‘മാറ്റമില്ലാതെ ‘ കോൺഗ്രസ്; 98.2% വോട്ടുമായി …..READ MORE

ഇപ്പോൾ ഭാരത് ജോഡോ യാത്ര നടത്തുന്ന മുൻ പ്രസിഡൻറ് രാഹുൽ ഗാന്ധി പാർട്ടിയിൽ തന്റെ റോൾ എന്താണെന്ന് ഖർഗേ തീരുമാനിക്കുമെന്ന് പറഞ്ഞു. ഇനി ഒന്നിച്ചു മുന്നോട്ടുപോകാമെന്ന് ഖർഗേയെ അഭിനന്ദിച്ചുകൊണ്ട് ശശി തരൂർ ട്വീറ്റ് ചെയ്തു. ഖർഗേയുടെ ഡൽഹിയിലെ വസതിയിൽ എത്തി തരൂർ അദ്ദേഹത്തെ അഭിനന്ദിച്ചു

കൊച്ചി: 25 വർഷത്തിനുശേഷം നടന്ന കോൺഗ്രസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ ഒന്നും നടന്നില്ല. നെഹ്റു കുടുംബത്തിൻറെ വിശ്വസ്തനും ‘ഔദ്യോഗിക – അനൗദ്യോഗിക ‘ സ്ഥാനാർത്ഥിയുമായ മല്ലികാർജുൻ ഖർഗെ ആകെ പോൾ ചെയ്ത 9,915 വോട്ടിൽ 7,897 (98.2%) വോട്ടുമായി വൻവിജയം നേടി.

മാറ്റത്തിനായി വാദിച്ച എതിർ സ്ഥാനാർത്ഥിയും തിരുവനന്തപുരം എംപിയുമായ ശശി തരൂർ 1,072 (10.8%) വോട്ടുമായി മുൻകാലങ്ങളിൽ തോൽവിയറിഞ്ഞ സ്ഥാനാർത്ഥികളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. 416 വോട്ടുകൾ അസാധുവായി.

ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്ന സിതാറാം കേസരിക്കെതിരെ മത്സരിച്ച ശരത് പവാർ 1997 ൽ നേടിയ 800 ൽ പരം വോട്ടുകളാണ് എതിർ സ്ഥാനാർത്ഥിക്ക് ഇതുവരെ ലഭിച്ച ഏറ്റവും കൂടുതൽ വോട്ട്. ഇതിനെ തരൂർ മറികടന്നത് ശ്രദ്ധേയമായി. സാധുവായ വോട്ടുകളുടെ കണക്കെടുത്താൽ 12% വോട്ടുകൾ തരൂരിന് ലഭിച്ചിട്ടുണ്ട്. യുപിയിലും പഞ്ചാബിലും തെലുങ്കാനയിലും തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന ശശി തരൂരിന്റെ വാദം ഔദ്യോഗിക ഇലക്ഷൻ നടത്തിപ്പുകാർ തള്ളി. കോൺഗ്രസ് പ്രസിഡൻറ് ഇലക്ഷന്റെ മുഖ്യ ചുമതലക്കാരൻ മധുസൂദൻ മിസ്ത്രി ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തി.

ഇപ്പോൾ ഭാരത് ജോഡോ യാത്ര നടത്തുന്ന മുൻ പ്രസിഡൻറ് രാഹുൽ ഗാന്ധി പാർട്ടിയിൽ തന്റെ റോൾ എന്താണെന്ന് ഖർഗേ തീരുമാനിക്കുമെന്ന് പറഞ്ഞു. ഇനി ഒന്നിച്ചു മുന്നോട്ടുപോകാമെന്ന് ഖർഗേയെ അഭിനന്ദിച്ചുകൊണ്ട് ശശി തരൂർ ട്വീറ്റ് ചെയ്തു. ഖർഗേയുടെ ഡൽഹിയിലെ വസതിയിൽ എത്തി തരൂർ അദ്ദേഹത്തെ അഭിനന്ദിച്ചു. ഖർഗേയുടെ വസതിയിൽ സോണിയ ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും ചിത്രങ്ങളിൽ മാല ചാർത്തിയും പാലഭിഷേകം നടത്തിയും വാദ്യഘോഷങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ വിജയം ആഘോഷിച്ചു.

‘മാറ്റത്തിനായി’ തരൂർ വാദിച്ചപ്പോൾ നെഹ്റു കുടുംബത്തിന് പരിപൂർണ്ണമായ വിധേയത്ത്വത്തോടുകൂടി പ്രവർത്തിക്കുന്ന ഖർഗേ പാരമ്പര്യത്തിനായി വാദിച്ചു. ഖർഗേ പ്രസിഡൻറ് ആയാലും പാർട്ടി സംബന്ധിച്ച എല്ലാ നിർണായ തീരുമാനങ്ങളും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റോബർട്ട് വധേരയും അടങ്ങുന്ന അതേ സംഘം തന്നെയായിരിക്കും പാർട്ടിയെ സംബന്ധിച്ച എല്ലാ തീരുമാനങ്ങളും തുടർന്നും എടുക്കുക  എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

പാർട്ടിയിൽ ഇത്തരത്തിലുള്ള അധികാര കേന്ദ്രീകരണത്തിനെതിരെയുള്ള ആശയമാണ് പാർട്ടിയിൽ മാറ്റം വേണമെന്ന് വാദിച്ച്  മത്സരിച്ച ശശി തരൂർ മുന്നോട്ടുവച്ചത്. 2019ലെ ലോകസഭ ഇലക്ഷനിൽ കർണാടകയിലെ ഗുൽബർഗ മണ്ഡലത്തിൽ ഏകദേശം ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് 80 വയസ്സുള്ള ഖർഗേ തോൽവി ഏറ്റുവാങ്ങിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *