Newsskerala

കിറ്റ് വിവാദം; ‘കേസ് എടുപ്പിക്കാന്‍ പറ്റുമെങ്കില്‍ എടുപ്പിക്കൂ’, കേന്ദ്രമന്ത്രി സുരേഷ്ഗോപി

തൃശൂര്‍ വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ആരോപണത്തില്‍ സത്യമില്ലാത്തത് കൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്. കേസ് എടുപ്പിക്കാന്‍ പറ്റുമെങ്കില്‍ എടുപ്പിക്കൂവെന്നും സുരേഷ്ഗോപി വെല്ലുവിളിച്ചു. ലോക്കല്‍ പൊലീസിനോട് ചോദിക്കൂ സത്യം പുറത്തുവരട്ടെ. ചില ആളുകളെ ഇല്ലായ്മ ചെയ്യലാണ് നിങ്ങളുടെ ലക്ഷ്യം. എന്നെ കുറെനാള്‍ കേസിന്റെ പേരില്‍ നടത്തിയതല്ലേ എന്നും സുരേഷ്ഗോപി ചോദിച്ചു.
വാടാനപ്പള്ളിയിലെ ആല്‍മാവ് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഗോഡൗണിലാണ് ബിജെപി പ്രവര്‍ത്തകര്‍ വിതരണം ചെയ്യാനുള്ള കിറ്റ് തയ്യാറാക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നത് . പ്രതിഷേധവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫസര്‍ സി രവീന്ദ്രനാഥും പ്രദേശത്ത് എത്തി. റിട്ടേണിങ്ങ് ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന നടത്തുമ്പോഴും പലതവണ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. പൊലീസിന് പുറമെ കേന്ദ്രസേനയും സ്ഥലത്തെത്തി. കിറ്റുകള്‍ പിടിച്ചെടുക്കുകയും, സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പ്രവീണ്‍, കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത ബിജെപി പ്രവര്‍ത്തകന്‍ സതീഷ് എന്നിവരെ പൊലീസ്റ്റ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതോടെയാണ് സംഘര്‍ഷം ഒഴിവായത്.യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനയേും കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.താന്‍ കിറ്റ് വിതരണത്തിന് എത്തിയതല്ലെന്നാണ് ഗോഡൗണിലെ മുകളിലെ മുറിയിലുണ്ടായിരുന്ന ബിജെപി നേതാവും നടനുമായ ദേവന്റെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *