Watch Full Video here
സദസ്സില്‍ മുന്‍മന്ത്രി കെ.ടി.ജലീലും
തൃശൂര്‍: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ സര്‍ക്കാരിനും, ജുഡീഷ്യറിക്കും എതിരെ പ്രൊഫ.സാറാ ജോസഫ്. സാഹിത്യ അക്കാദമി ഹാളില്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച്് നടത്തിയ ‘അതിജീവിതക്കൊപ്പം സാംസ്‌കാരിക കേരളം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അതിജീവിതക്കൊപ്പമാണെന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാര്‍ പൊട്ടന്‍കളി നിര്‍ത്തണം.
Watch Full Video here
പ്രവൃത്തിയിലൂടെ അതിജീവിതക്കൊപ്പമാണെന്ന് തെളിയിക്കണെന്നും അവര്‍ ആവശ്യപ്പെട്ടു. കോടതി നടപടികള്‍ വെറും നാടകമാണെന്നും, മനുഷ്യാവകാശ പ്രവര്‍ത്തകയും ഡബ്ലിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് അജിത, മുന്‍മന്ത്രി കെ.ടി.ജലീല്‍, സിസ്റ്റര്‍ ജെസ്മി, വൈശാഖന്‍, പ്രിയനന്ദന്‍, ബൈജുകൊട്ടാരക്കര, , സി.എസ്.ചന്ദ്രിക, വി.എം.ഗിരിജ, മൈത്രേയന്‍, സി.ആര്‍.നീലകണ്ഠന്‍, സംവിധായകന്‍ അമ്പിളി തുടങ്ങി കലാ, സാംസ്‌കാരിക, സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. Watch Full Video here
വിധി നേരത്തെ തയാറാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ നടക്കുന്നത് നാടകമാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. മുഖ്യമന്ത്രി അതിജീവിതക്ക് ഒപ്പം എന്ന ഉറപ്പിനെ വിശ്വസിക്കുന്നില്ല എന്ന് സാറ ജോസഫും പറഞ്ഞു. വിവിധ കലാ അവതരണങ്ങളും പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി നടന്നു.