Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കരിയർ ബ്രേക്ക് വന്ന വനിതകൾക്ക് തൊഴിൽമേള സംഘടിപ്പിച്ചു

കൊച്ചി: കേരള നോളജ് ഇക്കണോമി മിഷൻ,കരിയർ ബ്രേക്ക് വന്നിട്ടുള്ള വനിതകൾക്കായി സംഘടിപ്പിച്ച തിരുവനന്തപുരം മേഖലാതല തൊഴിൽമേളതിരുവനന്തപുരം ജില്ലാ കളക്ടർശ്രീമതി നവജോത് ഖോസ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു.

പല കാരണങ്ങളാൽ വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞ് തെരഞ്ഞെടുത്ത കരിയറിൽ തുടരാൻ പറ്റാതെ വന്നവർക്കും ലക്ഷ്യമിട്ട കരിയർ ലഭിക്കാതെ ഇടയ്ക്കുവച്ച് മുടങ്ങിയവരുമായ വനിതകൾ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്.  ഈസാഹചര്യം മറികടന്ന് വീണ്ടും തൊഴിൽ മേഖലയിലേയ്ക്ക് തിരിച്ചുവരണമെന്നും അവർ വ്യക്തമാക്കി. നോളജ് മിഷൻ വിഭാവനം ചെയ്യുന്ന തൊഴിൽദായക പദ്ധതിക്കുള്ള DWMS എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരു പരിധി വരെ സ്ത്രീകൾ നേരിടുന്ന കരിയർ വിഷയത്തിന് പരിഹാരമാകത്തക്ക വിധത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. 

ഇതിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ ലഭ്യമാകുന്നതിനായിട്ടുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് കളക്ടർ അഭിപ്രായപ്പെട്ടു. കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ വിപ്ലവകരമായ മേളയ്ക്കാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നതെന്നും തൊഴിൽ അന്വേഷകരെയും തൊഴിൽദാതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്നുള്ള ഡിജിറ്റൽ സംവിധാനത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ഈ വിവരം മറ്റുള്ളവരിലേയ്ക്ക് എത്തിക്കുന്നതിനുമുള്ള ശ്രമം പങ്കെടുത്തവരിൽനിന്നും ഉണ്ടാകണമെന്നുംകേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. രാജശ്രീ മുഖ്യാതിഥിയായി യോഗത്തിൽ പങ്കെടുത്ത് അഭിപ്രായപ്പെട്ടു.

പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ശ്രീമതി ബിന്ദു. വി.സി, മാനേജിംഗ് ഡയറക്ടർ, കേരള വനിതാ വികസന കോർപ്പറേഷൻ,സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ശ്രീ. എം. സലീം,  ഡോ. മധുസൂദനൻ. സി, ഡോ. എം. അബ്ദുൾ റഹ്മാൻ, ഡയറക്ടർ, എൽ.ബി.എസ്., ശ്രീമതി സജിത. പി.പി, എക്സിക്യൂട്ടീവ് ഡയറക്ടർ, കെ-ഡിസ്ക്ക്,കെ-ഡിസ്‌ക് ജില്ലാ കോർഡിനേറ്റർ ശ്രീ നിപുൺ രാജ് എന്നിവർ പങ്കെടുത്തു.

ആയിരത്തോളം കരിയർ ബ്രേക്ക് വന്ന വനിതകളും 40 ഓളം കമ്പനികളും പരിപാടിയിൽ പങ്കെടുത്തു.

Photo: By Special Arrangements

Leave a Comment

Your email address will not be published. Required fields are marked *