മുഖം മുഴുവനായും മറിച്ച് സിനിമ ചിത്രീകരിക്കുന്നത് ഈ BTS പാട്ടിനൊപ്പം റീൽസ് ചിത്രീകരിക്കുന്ന പോലെ എളുപ്പമാണെന്നും വീഡിയോക്കെതിരെ വിദ്വേഷ പ്രചാരണങ്ങൾ വേണ്ട എന്നും നടി പോസ്റ്റിന്റെ വിവരണത്തിൽ തന്നെ പറയുന്നു
കൊച്ചി: തുർക്കിയിലെ ഇസ്താംബുളിൽ സിനിമ ചിത്രീകരണത്തിന്റെ ഇടവേളയിൽ ഒരു മാളിൽ എത്തി വസ്ത്രങ്ങൾ തിരഞ്ഞെടുക്കവെ സൗത്ത് കൊറിയയിലെ ബി.ടി.എസ്. (BTS) ബാന്റിന്റെ ഹിറ്റ് ഗാനത്തിനൊപ്പം നൃത്തം ചെയ്യത് ഇൻസ്റ്റഗ്രാമിൽ റീൽസ് പോസ്റ്റ് ചെയ്ത പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ മന്ദാന കരിമീക്കെതിരെ (Mandanakarimi) സൈബർ ആക്രമണം.
ഇറാനിൽ ജനിച്ചുവളർന്ന നടി ഹിജാബിനെ അവഹേളിക്കുന്നു എന്നും ഇസ്ലാം വിശ്വാസിയായ അവർ ഹിജാബണിഞ്ഞ് ഇത്തരം നൃത്തചുവടുകൾ വയ്ക്കരുതായിരുന്നു എന്നൊക്കെ പ്രതികരണങ്ങൾ പോസ്റ്റിന് ലഭിച്ചു. 10 ലക്ഷത്തിനു മേലെ ആളുകൾ ഇൻസ്റ്റഗ്രാമിൽ പിൻതുടരുന്ന നടിയെ അൺ ഫോളോ ചെയ്യുകയാണെന്നും ചില പ്രതികരണങ്ങൾ വന്നു.
റീൽസ് വിവാദമാകും എന്ന് ആശങ്ക നടിക്ക് ഉണ്ടായിരുന്നുവെന്ന് വീഡിയോക്ക് നൽകിയ വിവരണതിൽ നിന്ന് വ്യക്തമാണ്. മുഖം മുഴുവനായും മറിച്ച് സിനിമ ചിത്രീകരിക്കുന്നത് ഈ BTS പാട്ടിനൊപ്പം റീൽസ് ചിത്രീകരിക്കുന്ന പോലെ എളുപ്പമാണെന്നും വീഡിയോക്കെതിരെ വിദ്വേഷ പ്രചാരണങ്ങൾ വേണ്ട എന്നും നടി പോസ്റ്റിന്റെ വിവരണത്തിൽ തന്നെ പറയുന്നു.
ഇറാനിയായ മാതാവിനും ഇന്ത്യക്കാരനായ പിതാവിനും ജനിച്ച കരീമിയുടെ ജനനവും പഠനവും ഇറാനിലായിരുന്നു. പിന്നീട് ഹോങ്കോങ്ങിലും ഇന്ത്യയിലും എത്തി മോഡലിംഗ് രംഗത്ത് സജീവമായി മന്ദാന. ഹോളിവുഡ് നടി എലിസബത്ത് കേളിയുമായുള്ള മന്ദാനയുടെ സാമ്യവും അവരെ ശ്രദ്ധേയയാക്കി.
തൻറെ ഇരുപത്തിയേഴാം വയസ്സിൽ മുംബൈ വ്യവസായിയായ ഗൗരവ് ഗുപ്തയെ രണ്ടര വർഷക്കാലം നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ചെങ്കിലും ഏഴു മാസത്തിന് ശേഷം അവർ വേർപിരിഞ്ഞു. പിന്നീട് ഹിന്ദി ബിഗ് ബോസ് 9 സീസണിൽ രണ്ടാംസ്ഥാനക്കാരിയായി ശ്രദ്ധനേടി.
മോദി സർക്കാരിനെയും സംഘപരിവാറിനെയും ശക്തമായി പിന്തുണയ്ക്കുന്ന ബോളിവുഡ് നടി കങ്കണ റണാട്ട് (റണാവത്ത്) നയിക്കുന്ന ലോക്കപ്പ് എന്ന ടിവി പരിപാടിയിൽ എത്തി സ്ത്രീപക്ഷ നിലപാടുകളിലൂടെ ശ്രദ്ധേയനായ യുവ ബോളിവുഡ് സംവിധായകനുമായുള്ള തന്റെ ബന്ധത്തെ പറ്റിയും സംവിധായകനിൽ നിന്ന് ഗർഭം ധരിച്ചശേഷം പിതൃത്വം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറാകാത്തതിനാൽ ഗർഭചിദ്രം ചെയ്യേണ്ടി വന്ന കാര്യങ്ങളെ പറ്റി പറഞ്ഞ നടി വിതുമ്പി കരഞ്ഞതും വലിയ വാർത്തയായിരുന്നു.