Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ പുരം വിവാദത്തിന്റെ പേരില്‍ കമ്മീഷണറേയും, കളക്ടറെയും മാറ്റരുത്: കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടും: സുരേഷ്‌ഗോപി

തൃശൂര്‍:  കൊച്ചി മെട്രോ റെയില്‍ തൃശൂരിലേക്ക് നീട്ടാന്‍ വേണ്ടിയുള്ള ശ്രമം തുടരുമെന്ന്് തൃശൂരിലെ നിയുക്ത എം.പിയും, ബി.ജെ.പി നേതാവുമായ സുരേഷ്‌ഗോപി പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷമായി കൊച്ചി മെട്രൊ എം.ഡി ലോക്‌നാഥ് ബെഹറയുമായി ഇക്കാര്യം സംസാരിക്കുന്നുണ്ട്. മുന്‍ എം.ഡി. മുഹമ്മദ് ഹനീഷുമായും സംസാരിച്ചിരുന്നു. സാങ്കേതിക കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. അന്ന് മെട്രോ അംബാസിഡറാക്കാന്‍ നോക്കിയപ്പോള്‍ അത് ചാണകമാകുമെന്ന് പറഞ്ഞു. ഇനിയിപ്പോ അവര്‍ പാര്‍ലമെന്റില്‍ ഈ ചാണകത്തെ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
മണ്ണുത്തിയില്‍ നിന്ന് ചങ്ങരംകുളം അല്ലെങ്കില്‍ പൊന്നാനി റൂട്ടിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ക്രോസ് കട്ട് റോഡ് എന്നത് സ്വപ്നപദ്ധതിയാണ്’ – സുരേഷ് ഗോപി പറഞ്ഞു.
തൃശൂര്‍ പൂരം നടത്തുന്നതിന് പുതിയ രീതിയുണ്ടാകും. ജനങ്ങളുടെ ആസ്വാദനത്തിലും ആരാധനയിലും പ്രശ്‌നമില്ലാത്ത വിധം നല്ലരീതിയില്‍ നടത്തുന്നതിനുള്ള പദ്ധതിയായിരിക്കും നടപ്പാക്കുക.
ജനങ്ങളുടെ ആരാധന, ആസ്വാദന അവകാശങ്ങളില്‍ അന്ന് വീണ മാലിന്യം ശുദ്ധീകരിക്കും. ഇക്കാര്യം കളക്ടറോടും പറഞ്ഞിട്ടുണ്ട്.
തൃശൂര്‍ പൂരം വിവാദത്തില്‍ കമ്മിഷണറേയും കളക്ടറേയും മാറ്റരുതെന്നും അവരെ കൊണ്ട് തന്നെ മുമ്പുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

എന്നെ ഒരു മുറിയില്‍ കൊണ്ട് ഒതുക്കരുത്. എം.പി എന്ന നിലയില്‍ പല വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകും.  പത്ത് വകുപ്പുകള്‍ എങ്കിലും നിയന്ത്രിക്കുന്ന സഹമന്ത്രിമാരുള്ള ഒരു ടീമിനെയാണ് ആഗ്രഹിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂരിന്റെ  മാത്രമല്ല, താന്‍ തമിഴ്‌നാടിന്റെ  കാര്യങ്ങള്‍ കൂടി നോക്കുന്ന എം.പിയായിരിക്കുമെന്നും കര്‍ണാടകക്ക് തന്നേക്കാള്‍ കഴിവുള്ള നേതാക്കളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും ബി.ജെ.പി എം.പി ഇല്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് സുരേഷ് ഗോപിയുടെ പ്രസ്താവന.
ഇന്ന് വൈകിട്ട് 6.55ന് ദില്ലിയില്‍ എത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിസഭയില്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും.

Leave a Comment

Your email address will not be published. Required fields are marked *