Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കൊണ്ടോട്ടിയിലെ പീഡനശ്രമം: പതിനഞ്ചുകാരനായ പ്രതി ജൂഡോ ചാമ്പ്യനെന്ന് പോലീസ്


മലപ്പുറം: കൊണ്ടോട്ടി കോട്ടൂക്കരയില്‍ കോളേജ് വിദ്യാര്‍ഥിനിയെ ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ജില്ലാതല ജൂഡോ ചാമ്പ്യനെന്ന് ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് വ്യക്തമാക്കി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യും. പ്രതി പത്താം ക്ലാസ് വിദ്യാര്‍ഥിയാണെന്നും ചോദ്യംചെയ്യലില്‍ കുറ്റംസമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

 പെണ്‍കുട്ടിയെ പ്രതി പിന്തുടര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ വീടും സംഭവസ്ഥലവും തമ്മില്‍ ഒന്നരകിലോമീറ്റര്‍ ദൂരമുണ്ട്. പെണ്‍കുട്ടിയുമായുള്ള പിടിവലിക്കിടെ 15കാരന്റെ ശരീരത്തിലും മുറിവേറ്റിരുന്നു. ചെറുത്തുനിന്ന പെണ്‍കുട്ടിയുടെ നഖം കൊണ്ടാണ് പലയിടത്തും മുറിവേറ്റിട്ടുള്ളത്. എന്നാല്‍ നായ ഓടിച്ചപ്പോള്‍ വീണതാണെന്നാണ് 15കാരന്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. പ്രതിയുടെ വസ്ത്രത്തില്‍ ചെളി പറ്റിയിരുന്നു. ഈ വസ്ത്രങ്ങള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പിതാവിന്റെ സാന്നിധ്യത്തില്‍ പ്രതിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

പ്രതി പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ചിരുന്നു. കല്ല് കൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് പെണ്‍കുട്ടി രക്ഷപ്പെട്ടതെന്നും നല്ലരീതിയില്‍ പെണ്‍കുട്ടി ആക്രമണത്തെ ചെറുത്തുനിന്നെന്നും എസ്.പി. പറഞ്ഞു. 

Photo Credit: Face Book

Leave a Comment

Your email address will not be published. Required fields are marked *