കൊച്ചി: ഈ മാസം 28ന് ഇന്ത്യ ദക്ഷിണാഫ്രിക്ക T-20 മത്സരം നടക്കാനുള്ള ഒരുക്കങ്ങൾ നടക്കവേ തിരുവനന്തപുരത്തെ കാര്യവട്ടം ഇൻറർനാഷണൽ സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് കെ.എസ്.ഇ.ബി.
ഒരുകോടി രൂപ മുടക്കി മത്സരത്തിനായി ഗ്രൗണ്ടിലെ പുൽത്തകിടി മോടി പിടിപ്പിച്ചിരിക്കെ വളർന്നുവരുന്ന പുതിയ പുല്ല് കഴിഞ്ഞ നാല് ദിവസമായി നനയ്ക്കാതിരിക്കുന്നതിനാൽ ഉണങ്ങിപ്പോകുമോ എന്ന ആശങ്കയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ എന്ന് കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി നായർ പറഞ്ഞു.
സ്റ്റേഡിയം അടങ്ങുന്ന കാര്യവട്ടം സ്പോർട്സ് ഹബ്ബിന്റെ നടത്തിപ്പ് ചുമതല കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റീസ് ലിമിറ്റഡ് (KSFL) എന്ന സ്വകാര്യ കമ്പനിക്കാണ്. കുടിശ്ശിക വരുത്തിയത് ഈ കമ്പനി ആണെന്നാണ് കെ.സി.എ പറയുന്നത്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന KCFL അടച്ചുപൂട്ടലിന്റെ വക്കിലാണ്. അവരുമായി ബന്ധപ്പെടാൻ ഫോണിൽ വിളിച്ചാൽ പോലും ആരെയും ലഭിക്കാത്ത അവസ്ഥയാണെന്ന് കെസിഎ വൃത്തങ്ങൾ പറയുന്നു.
28 ന് അന്താരാഷ്ട്ര മത്സരം നടക്കാനിരിക്കെ, ഈയൊരു സന്നിദ്ധഘട്ടത്തിൽ വൈദ്യുതി വിച്ഛേദിച്ചത് കെഎസ്ഇബി ക്കെതിരെ വലിയ പ്രതിഷേധത്തിന് വഴിവച്ചിടുണ്ട്.
ഈ ഘട്ടത്തിൽ കുടിശ്ശികയായ 2.36 കോടി രൂപ പിരിച്ചെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് കെഎസ്ഇബി നടത്തുന്നത് എന്ന് കെ.സി.എ ഭാരവാഹികൾ പറഞ്ഞു.
ലക്ഷങ്ങളുടെ കുടിശ്ശിക നിലനിൽക്കുന്നതിനാൽ സ്റ്റേഡിയത്തിലേക്കുള്ള വെള്ളം വിതരണവും വാട്ടർ അതോറിറ്റി നിർത്തിവച്ചിരിക്കുകയാണ്.
രണ്ടുകോടി രൂപയോളം കുടിശ്ശിക തിരുവനന്തപുരം കോർപ്പറേഷനിലും കാര്യവട്ടം സ്പോർട്സ് ഹബ്ബ് അടക്കേണ്ടതായിട്ടുണ്ട് എന്നാണ് അറിയുന്നത്.
വൈദ്യുതി ലഭ്യതയ്ക്ക് കെസിഎ അധികൃതർ സംസ്ഥാന സർക്കാരിനെ ബന്ധപ്പെട്ടിട്ടുണ്ട്.
കൊച്ചി: ഈ മാസം 28ന് ഇന്ത്യ ദക്ഷിണാഫ്രിക്ക T-20 മത്സരം നടക്കാനുള്ള ഒരുക്കങ്ങൾ നടക്കവേ തിരുവനന്തപുരത്തെ കാര്യവട്ടം ഇൻറർനാഷണൽ സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് കെ.എസ്.ഇ.ബി.
ഒരുകോടി രൂപ മുടക്കി മത്സരത്തിനായി ഗ്രൗണ്ടിലെ പുൽത്തകിടി മോടി പിടിപ്പിച്ചിരിക്കെ വളർന്നുവരുന്ന പുതിയ പുല്ല് നാല് ദിവസമായി നനയ്ക്കാതിരിക്കുന്നതിനാൽ വാടിപ്പോകുമോ എന്ന ആശങ്കയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ എന്ന് കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി നായർ പറഞ്ഞു.
സ്റ്റേഡിയം അടങ്ങുന്ന കാര്യവട്ടം സ്പോർട്സ് ഹബ്ബിന്റെ നടത്തിപ്പ് ചുമതല കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റീസ് ലിമിറ്റഡ് (KSFL) എന്ന സ്വകാര്യ കമ്പനിക്കാണ്. കുടിശ്ശിക വരുത്തിയത് ഈ കമ്പനി ആണെന്നാണ് കെ.സി.എ പറയുന്നത്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന KCFL അടച്ചുപൂട്ടലിന്റെ വക്കിലാണ്. അവരുമായി ബന്ധപ്പെടാൻ ഫോണിൽ വിളിച്ചാൽ പോലും ആളെ ലഭിക്കാത്ത അവസ്ഥയാണെന്ന് കെസിഎ വൃത്തങ്ങൾ പറയുന്നു.
28 ന് അന്താരാഷ്ട്ര മത്സരം നടക്കാനിരിക്കെ സന്നിദ്ധഘട്ടത്തിൽ വൈദ്യുതി വിച്ഛേദിച്ചത് കെഎസ്ഇബി ക്കെതിരെ വലിയ പ്രതിഷേധത്തിന് വഴി വച്ചിടുണ്ട്.
ഈ ഘട്ടത്തിൽ കുടിശ്ശികയായ 2.36 കോടി രൂപ പിരിച്ചെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് കെഎസ്ഇബി നടത്തുന്നത് എന്ന് കെസിഎ ഭാരവാഹികൾ പറഞ്ഞു.
ലക്ഷങ്ങളുടെ കുടിശ്ശിക നിലനിൽക്കുന്നതിനാൽ സ്റ്റേഡിയത്തിലേക്കുള്ള വെള്ളവിതരണവും വാട്ടർ അതോറിറ്റി നിർത്തിവച്ചിരിക്കുകയാണ്.