തൃശൂർ : കൊയ്ത്ത് ഉത്സവത്തിനു ശേഷം ജന്മികളുടെ വീടുകളിൽ കയറി ഇറങ്ങി ഭിക്ഷാംദേഹികളായി മാവിലർ നടത്തുന്ന അനുഷ്ഠാന രൂപമായാണ് എരുതുകളി നടത്തുന്നത് .നാട്ടുപ്രമാണിമാരും ജന്മിമാരും അക്കാലത്ത് സുബ്രഹ്മണ്യം കോവിലിൽ പോയി അവിടെ നിന്നു ഉഴുവ് കാളകളെ കൊണ്ടു വന്നിരുന്നു. ഈ ഉഴുവു കാളക്കൾക്ക് കണ്ണു തട്ടാതിരിക്കാനായി മാവിലനെ കാളയാക്കി വാദ്യഘോഷങ്ങളോടെ കൊണ്ടുവരുന്നതിൽ നിന്നാണ് ഈ അനുഷ്ഠാനം രൂപം കൊണ്ടത്. തുലാം പത്തിന് കാളകൾക്ക് മാലയും ആടയാഭരണങ്ങളും ചാർത്തി ഭിക്ഷാധാന്യങ്ങളും പണവും സ്വീകരിക്കുന്ന ചടങ്ങായിതു മാറി. ഏഴോളം മാവിലർ ഇതുമായി ബന്ധപ്പെട്ട് കളിയിൽ ഉണ്ടായിരിക്കണം. ചൂരൽ, പ്രേത്യകതരം തുണി എന്നിവ ചേർത്താണ് കാളയുടെ രൂപം ഉണ്ടാക്കുന്നത്. ചെണ്ടമേളത്തിനൊപ്പം നൃത്തവും ചേർത്താണ് രൂപം അരങ്ങേറുന്നത് .കാള രൂപത്തിൻ്റെ നൃത്തചുവടുകൾക്ക് അനുസൃതമായി പ്രത്യേകതരം പൊലിച്ചു പാട്ടുണ്ട് എരുതു കളിക്ക്. മേലാളന്മാരെ സ്തുതിച്ചു കൊണ്ടുള്ള പാട്ടുകളാണ് ഭൂരിപക്ഷവും .കുടുംബശ്രീ സംസ്ഥാന തല കലോത്സവം അരങ്ങ് 2023-ഒരുമയുടെ പലമ യിൽ ആദ്യമായി അരങ്ങേറിയ എരുതുകളിയിൽ കാസർകോടിന് കിരീടം രണ്ടാം സ്ഥാനം കണ്ണൂരിനും തിരുവനന്തപുരത്തിനു മൂന്നാം സ്ഥാനവും ലഭിച്ചു.