തൃശൂര്‍: വിയ്യൂര്‍ ദേശത്തിന്റെ പുലിക്കളി സംഘത്തിന് ഉണര്‍വേകാന്‍ നടന്‍ കുഞ്ചാക്കോ ബോബനെത്തും. വിയ്യൂര്‍ ശിവക്ഷേത്രത്തിന് സമീപത്ത് പുലിവേഷമിടുന്നതിന് തയ്യാറാക്കിയ പുലിമടയിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുക .ചാവേർ സിനിമയുടെ പ്രൊമോഷനു വേണ്ടിയാണ് കുഞ്ചാക്കോ ബോബൻ എത്തുക. 51 പുലികളുമായാണ് വിയൂർ ദേശം രംഗത്തിറങ്ങുന്നത്. നിശ്ചലദൃശ്യങ്ങളുടെ അവസാന മിനുക്കുപണിയിലാണ് വിയൂർ ദേശം.
ഇത്തവണ അഞ്ച് ദേശങ്ങളാണ് പുലിക്കളിയില്‍ പങ്കെടുക്കുന്നത്
.