Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ലാലൂർ മലിനീകരണ വിരുദ്ധ സമരസമിതി അനുശോചിച്ചു

file photo

തൃശൂർ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തിൽ ലാലൂർ മലിനീകരണ വിരുദ്ധ സമരസമിതി അനുശോചിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത്  മാലിന്യ സമരത്തിലേർപ്പെട്ടിരുന്ന സമരസമിതിയെ ചർച്ചക്ക് വിളിക്കുകയും വികേന്ദ്രീകൃത മാലിന്യ സംസ്കരണ നടപ്പിലാക്കുന്നതിനു വേണ്ടി കാർഷിക സർവകലാശാലയുമായി കരാറുണ്ടാക്കുകയും പ്രൊ വൈസ് ചാൻസലർ ഡോ പത്തിയൂർ ഗോപിനാഥിനെ നോഡൽ ഓഫീസറായി  നിയമിച്ചതും വി.എസ് അച്യുതാനന്ദനാണ്. ഇതിൻ്റെ പ്രവർത്തനത്തിനായി സർക്കാർ 9.4 കോടി രൂപ അനുവദിക്കുയും അതിൽ 94 ലക്ഷം രൂപ ഉടൻ കൈമാറുകയും ചെയ്തു ചെയ്തു..ഉറവിട മാലിന്യ സംസ്കരണം എന്ന ആശയം മുൻപോട്ട് വെച്ച  മുഖ്യമന്ത്രിയുടെ ആശയം പിന്നീട് വളരെയധികം ചർച്ചചെയ്യപ്പെട്ടു. ഇതിനു ശേഷമാണ് അനിശ്ചിതകാല നിരാഹാര സമരം സമിതി അവസാനിപ്പിക്കുന്നത്. ഒരോ ഘട്ടത്തിലും സമരസമിതിയുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടികൊണ്ടാണ് ഇത്രയും കാര്യങ്ങൾ നടപ്പിൽ വരുത്തിയത്.  ലാലൂർ മലിനീകരണ വിരുദ്ധ സമരസമിതി ചെയർമാൻ ടി കെ വാസു ,  വൈസ് ചെയർമാൻ അഡ്വ രഘുനാഥ് കഴുങ്കിൽ, കൺവീനർ സി പി ജോസ്, കെ.ജി അനിൽകുമാർ, സുനിൽ ലാലൂർ , കെ യു പ്രഭാകരൻ, ലൂവിസ് താഴത്ത്, കെ കെ ഓമന, കെ ജി ഉണ്ണികൃഷ്ണൻ, ബേബി  മാളിയേക്കൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *