Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തദ്ദേശസ്വയംഭരണ മെമ്പർമാർക്ക് പ്രതിമാസ ശമ്പളം ആനുകൂല്യങ്ങൾ സർക്കാർ പരിഗണനയിൽ

തൃശ്ശൂർ: ജില്ലയിൽ നടന്ന നവകേരള സദസ്സിൽ നേർക്കാഴ്ച(NGO) അസ്സോസിയേഷൻ ഡയറക്ടർ പിബി. സതീഷ് തദ്ദേശസ്വയംഭരണ വകുപ്പ് വാർഡ് മെമ്പർമാർക്ക് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ പരാതിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സർക്കാർ തലത്തിൽ തീരുമാനമെടുക്കുവാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയതായി പരാതിക്കാരനെ അറിയിച്ചു അർഹമായ സർക്കാർ ആനുകൂല്യങ്ങൾ നടപ്പിലാക്കിയാൽ വാർഡ് തലത്തിൽ ജനക്ഷേമ പ്രവർത്തനങ്ങളിൽ വിപുലമായ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ

തദ്ദേശസ്വയംഭരണ തെരഞ്ഞെടുക്കപ്പെടുന്ന വാർഡ് മെമ്പർക്ക് ഓണറേറിയം എന്ന പേരിൽ 8000/ രൂപ മാത്രമാണ് ലഭിക്കുന്നത് വാർഡ് മെമ്പർക്ക് പെൻഷനും അർഹത ഇല്ല.നിലവിൽ ലഭിക്കുന്ന തുക വാർഡിലെ വിവിധ ഭാഗങ്ങൾക്ക് മെമ്പർക്ക് എത്തുവാൻ പ്രവർത്തികൾക്ക് വാഹനത്തിൽ പെട്രോൾ അടിക്കാൻ പോലും തുക തികയില്ല. ഇത് ചില വിട്ടുവീഴ്ചകൾക്കും ഇത് അധികാര ദുർവിനിയോഗത്തിനും അഴിമതിക്കും കാരണമാകും മുൻസിപ്പൻ കോർപ്പറേഷൻ കൗൺസിൽ അംഗത്തിന് ₹10,000 രൂപയാണ് ഓണറേറിയം ചിലവിനത്തിൽ നൽകുന്നത്

നേർക്കാഴ്ചയുടെ അന്വേഷണം അനുഭവത്തിലും ഒരു കൗൺസിൽ അംഗം പറഞ്ഞത് “സമൂഹത്തോട് പ്രതിബദ്ധത ഒരു വ്യക്തിയോട് ദേഷ്യം ഉണ്ടെങ്കിൽ അയാളെ പിടിച്ച് കൗൺസിൽ ആഗം ആക്കിയാൽ മതിയെന്നാണ് അയാൾ തന്നിയ നശിച്ചോളും എന്ന്”. കൗൺസിൽ മാരുടെ പ്രതിദിന പ്രവർത്തികൾക്ക് പോലും നൽകുന്ന തുക തകിയില്ലെന്നിരിക്കെ
ആവർത്തിച്ചാവർത്തിച്ച് വീണ്ടും ഈ സ്ഥാനത്തേക്ക് മത്സരിക്കുവാൻ ചിലർ തീവ്രമായി പരിശ്രമിക്കുന്നതിന്റെ പ്രധാന കാരണം അഴിമതിയാണ് വാർഡിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളും റോഡുകളും പാലങ്ങളും കാനനങ്ങളും പാലങ്ങളും ഉടനെ തന്നെ തകർന്നതിന്റെ മുഖ്യകാരണം വിവിധ നിർമ്മാണ കോൺട്രാക്ടർമാരിൽ നിന്ന് ലഭിക്കുന്ന കമ്മീഷനാണ് നിർമ്മാണ ചെലവിന്റെ തുക കോൺട്രാക്ടർക്ക് സർക്കാരിൽ നിന്നും ലഭിക്കാൻ വാർഡ് മെമ്പറുടെ ഒപ്പ് പരമപ്രധാനമാണ് ചില കോൺട്രാക്ടർമാർക്കും ഇതിൻറെ ദുരാനുഭവം അനുഭവിച്ചിട്ടുണ്ട്

തദ്ദേശസ്വയംഭരണ വകുപ്പിലെ നിർമ്മിച്ച ഒരു റോഡ് ഉടനെ തകർന്നൂ അതിന് പരാതിപ്പെട്ടു പരാതി യാഥാർത്ഥ്യമാണോ എന്ന് പിഡബ്ല്യുഡി ടെക്നിക്കൽ വിഭാഗത്തെ കൊണ്ട് അന്വേഷിപ്പിക്കാൻ യാതൊരു പരിശ്രമം കൗൺസിലർ നടത്താതെ റോഡ് തകർന്നിട്ടില്ലന്നും ഉറപ്പുള്ള റോഡ് ആണെന്നും റോഡ് കോൺട്രാക്ടറെ സംരക്ഷിക്കുവാൻ വാർഡ് കൗൺസിലറും അവരുടെ രാഷ്ട്രീയപാർട്ടിലെ ചില വ്യക്തികളും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി റോഡ് കോൺട്രാക്ടർക്ക് ഗുഡ് സട്ടിഫിക്കറ്റ് നൽകി. തകർന്ന റോഡിൻറെ ദൃശ്യങ്ങൾ നാട്ടുകാർ പുറത്തുവിട്ടുകയും വിജിലൻസിന് പരാതി നൽകിയതോടെ പിറ്റേദിവസം തന്നെ റോഡ് പൂർണ്ണമായും വീണ്ടും കല്ലുവിരിച്ച് കരാർ പ്രകാരം പൂർണ്ണമായും റീടാറിങ് നടത്തിയ നിരവധി അനുഭവങ്ങൾ ഉണ്ടെന്ന് നേർക്കാഴ്ച പറയുന്നു

ജനപ്രതിനിധികളായ വാർഡൻ മെമ്പർമാരെ സർക്കാർ പൊതുജന സേവനമായാണ് കാണുന്നത്
ഗവൺമെൻറ് ഉദ്യോഗസ്ഥർക്ക് ആരോഗ്യ പരിരക്ഷയ്ക്ക് കിട്ടുന്ന പണത്തിനു പോലും പരിധിയുണ്ട്
പൊതു ജനസേവനം ചെയ്യുന്ന മന്ത്രിമാർക്കും എംഎൽഎമാർക്ക് യാതൊരു പരിധിയും നിശ്ചയിച്ചിട്ടില്ല രാത്രിയും പകലും എന്നില്ലാതെ വാർഡ് മെമ്പർമാർ സമാന സേവനം ചെയ്തുവരുന്ന ഇവർക്ക് പ്രതിമാസ ശമ്പളം, പെൻഷൻ, ആരോഗ്യ പരിരക്ഷയ്ക്ക് പോലും അർഹതയില്ല പരാതിയിലുണ്ട്

മന്ത്രിമാർ എംഎൽഎമാർ അവരുടെ അവകാശമാണെന്ന് പറഞ്ഞ് അരലക്ഷം വില വരുന്നു കണ്ണടകൾ വാങ്ങുന്നതിന് പകരം അവർക്ക് ആരോഗ്യ ഇൻഷുറൻസ് എടുത്ത് ഇത്തരം ധൂർത്ത് തടയണമെന്നും മറ്റൊരു പരാതിയു സർക്കാർ പരിഗണനയിലാണ് സർക്കാർ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചാൽ ജനപ്രതിനിധികളായ മുൻ വാർഡ് മെമ്പർക്കും സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ വകുപ്പ് നിലവിലെ 21908 വാർഡ് മെമ്പർ അംഗങ്ങൾക്കും ആനുകൂല്യങ്ങൾ ലഭ്യമാകും

Leave a Comment

Your email address will not be published. Required fields are marked *