കൊച്ചി: നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ ജനറല്‍ മാനേജറായി ജോലി ചെയ്യുന്ന അസര്‍ മാലിക് ആണ് മലാലയുടെ ഭര്‍ത്താവ്. ഇരുവരും ഏറെ കാലം പ്രണയത്തിലായിരുന്നു
വിവാഹ വാര്‍ത്ത ചിത്രങ്ങള്‍ മലാല തന്റെ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത് ഏവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും തേടി .
ഇരുപത്തിനാലുകാരിയായ മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി പ്രവര്‍ത്തനം നടത്തവേ പാകിസ്ഥാനിലെ ഗോത്രവര്‍ഗ്ഗ മേഖലയായ സ്വാത്ത് താഴ്വരയില്‍വെച്ച് ഇസ്ലാമിക ഭീകരവാദ സംഘടനയായ തഹരീകി താലിബാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. 2012 ലാണ് ആക്രമണം നടന്നത്.
Photo Credit: You Tube