തൃശൂര്‍: മമ്മൂട്ടി നായകനായ ബസൂക്കയുടെ ട്രെയിലറിന് ആവേശകരമായ വരവേല്‍പ്പ്. തൃശൂര്‍ രാഗം തിയേറ്ററില്‍ കൊട്ടും ആരവങ്ങളുമായി ട്രെയിലര്‍ പുറത്തിറക്കി. ബസുക്ക ഏപ്രില്‍ 10ന് തിയറ്ററുകളില്‍ എത്തും. മമ്മൂട്ടി അടക്കം ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവച്ചിട്ടുണ്ട്.
സംവിധായകനായ ഡീനോ ഡെന്നീസ് തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ബെഞ്ചമിന്‍ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോന്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്.