പ്രതിയുടെ സുഹൃത്തുക്കളെയും കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തു. കേന്ദ്ര ഏജൻസികളെ അഭിനന്ദിച്ച ഡിജിപി അനിൽകാന്ത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേനയും ആർപിഎഫിനെയും അഭിനന്ദിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരള പോലീസ് അന്വേഷണത്തിെന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നുവെന്ന് ലോ ആന്റ് ഓർഡർ എഡിജിപി എം ആർ അജിത് കുമാർ. എന്നാൽ എവിടെനിന്നാണ് പ്രതിയെ പിടികൂടിയത് എന്ന് വെളിപ്പെടുത്താൻ ആകില്ലെന്ന് എഡിജിപി. അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്ന് ആവർത്തിച്ച് എഡിജിപി.
കൊച്ചി: കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പ്രതി ഷഹറൂഖ് സെയ്ഫി,24, മഹാരാഷ്ട്രയില്‍ പിടിയില്‍. അന്വേഷണ ഏജന്‍സികള്‍ നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതി വലയിലായത്. കേരള പോലീസിന്റെ സംഘം രത്‌നഗിരിയില്‍ എത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രതിയെ കേരള പോലീസിന് കൈമാറും. ഇന്നലെ അര്‍ധരാത്രിയാണ് പ്രതി രത്‌നഗിരിയിലെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. ഇക്കാര്യം കേന്ദ്ര ഇന്റലിജന്‍സാണ് മുംബൈ എ.ടി.എസിന് വിവരം നല്‍കിയത്.
റെയില്‍വ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. രത്‌നിഗിരി റെയില്‍വെ സ്റ്റേഷനില്‍ പ്രതി എത്തിയിരുന്നു.
ഇതിനിടെ ചികിത്സ പൂര്‍ത്തിയാക്കാതെ പ്രതി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. തലയിലും പരിക്കുണ്ട്.
മുംബൈ എ.ടി.എസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതി ഇപ്പോള്‍ ആര്‍.പി.എഫിന്റെ കസ്റ്റഡിയിലാണ്. കേന്ദ്ര ഏജന്‍സികളാണ് പ്രതിയെ കുറിച്ച് മുംബൈ എ.ടി.എസിന് വിവരം നല്‍കിയത്. ട്രെയിന്‍ തീവെയ്പില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. മഹാരാഷ്ട്ര രത്‌നഗിരിയിലെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.
ദൃക്‌സാക്ഷിയായ റാസിഖ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. തീവെപ്പ് നടന്ന് നാലാം ദിവസമാണ് പ്രതിയെ പിടികൂടുന്നത്.
രാജ്യം മുഴുവന്‍ ഷഹറൂഖ് സെയ്ഫിക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. രത്‌നഗിരി സിവില്‍ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയിരുന്നു. ഇയാള്‍ക്ക് ശരീരത്തില്‍ പൊള്ളലേറ്റതിന്റെയും മുറിവേറ്റതിന്റെയും പാടുകളുണ്ട്. ട്രെയിനില്‍ നിന്ന് ചാടിയപ്പോഴുണ്ടായ പരിക്കാണോ എന്നും സംശയിക്കുന്നു. ഇന്നലെ രാത്രിയാണ് ഇയാള്‍ പിടിയിലാകുന്നത്. ഷഹീന്‍ ബാഗിലെത്തി കേരള എ.ടി.എസ് സംഘം ഷഹറൂഖ് സെയ്ഫിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
Train burning Pic: Representation purpose only