തൃശൂര്‍: കോവിഡ് മഹാമാരി മൂലം ദുരിതത്തിലായ ലൈറ്റ് ആന്‍ഡ് സൗണ്ട്
മേഖലയിലെ തൊഴിലാളികള്‍ സൗണ്ട് ബോക്‌സുകളും, മൈക്കും, ലൈറ്റും, ജനറേറ്റകളും കൂട്ടിയിട്ട് നഗരത്തില്‍ സമരം നടത്തി. തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുര നടയിലായിരുന്നു പ്രതീകാത്മകസമരം നടത്തിയത്. ലൈറ്റ് ആന്‍ഡ് സൗണ്ട് എഞ്ചിനീയറിംഗ് പ്രൊപ്രൈറ്റേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമരം രാവിലെ സി.പി.ഐ നേതാവ് കെ.ജി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഫിനക്‌സ് റാഫി, ന്യൂമാതാ ജോയ് എന്നിവര്‍ നേതൃത്വം നല്‍കി.
ആഘോഷങ്ങളും മറ്റു ചടങ്ങുകളും ഇല്ലാതായതോടെ സംഘടനയിലെ ഇരുന്നൂറിലധികം പേര്‍ക്കാണ് ഒരു വര്‍ഷത്തിലധികമായി തൊഴില്‍ നഷ്ടമായത്.ബാങ്ക് ലോണ്‍ എടുത്തവര്‍ കടക്കെണിയിലായി.
ആത്മഹത്യ ചെയത സഹപ്രവര്‍ത്തകരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കുക, പലിശ രഹിത വായ്പ നല്‍കുക, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചടങ്ങുകള്‍ക്ക് അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
Photo Credit: Newss Kerala