തൃശൂര്‍ : എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ 960 പ്രാഥമിക ക്ഷീരസംഘങ്ങളിലായി മുന്നരലക്ഷത്തോളം കര്‍ഷകര്‍ ഉള്‍ക്കൊള്ളുന്ന മില്‍മ എറണാകുളം മേഖലാ യൂണിയനെ ദേശീയ ക്ഷീരവികസന ബോര്‍ഡ് (എന്‍.ഡി.ഡി.ബി) പാമിസിംങ് മില്‍ക്ക് യൂണിയനായി തെരഞ്ഞെടുത്തു. അതിന്റെ ഭാഗമായി 3 കോടി രൂപ ഗ്രാന്റും, 5 കോടി രൂപ പലിശരഹിത വായ്പയുമായി ക്ഷീരസംഘങ്ങള്‍ക്കും, കര്‍ഷകര്‍ക്കും, ഡെയറി പ്ലാന്റുകള്‍ക്കും ഗുണകരമായ വിവിധ പദ്ധതികള്‍ മൂന്ന് വര്‍ഷം കൊണ്ട് നടപ്പിലാക്കുന്നു. കഴിഞ്ഞ വര്‍ഷം ശരാശരി പ്രതിദിനം ഏഴ് ലിറ്റര്‍ പാല്‍ സംഘത്തില്‍ അളന്നിട്ടുള്ള മുഴുവന്‍ ക്ഷീരകര്‍ഷകര്‍ക്കും, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രവര്‍ത്തനം ആരംഭിച്ചതും മേഖല യൂണിയന് പാല്‍ നല്‍കുന്നതുമായ സംഘങ്ങളിലെ ക്ഷീരകര്‍ഷകര്‍ക്കും ഈ പദ്ധതി പ്രകാരം എന്‍.ഡി.ഡി.ബി ഗ്രാന്റായി അനുവദിച്ചിട്ടുള്ള 1 കോടി രൂപയും കര്‍ഷകരില്‍ നിന്ന് ഗുണഭോക്ത്യവിഹിതമായി സമാഹരിക്കുന്ന 435/- രൂപയും ചേര്‍ത്ത് 2 കോടി രൂപയുടേതാണ് ഈ പദ്ധതി. വിപണിയില്‍ 1400/- രൂപ വിലവരുന്ന 10 ലിറ്റര്‍ അളവിലുള്ള ഇരുപതിനായിരം സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ മില്‍ക്ക് ക്വാനുകളാണ് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത് . മില്‍മ എറണാകുളം മേഖല യൂണിയനില്‍ വൈക്കോല്‍, സൈലേജ് എന്നിവ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത് ഉള്‍പ്പെടെ ഇരുപതോളം കര്‍ഷക സഹായ പദ്ധതികള്‍ നടപ്പിലാക്കുന്നു. വികേന്ദ്രീകൃത ചികിത്സാ യൂണിറ്റ് വഴി 18 വെറ്റിനറി ഡോക്ടര്‍മാരുടെ സേവനവും മരുന്നുകളും ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന പദ്ധതിയും നടപ്പിലാക്കുന്നു ഈ ഇനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം 1 കോടി 20 ലക്ഷം രൂപ ചിലവ് വരുന്നു.
ഇന്‍ഷുറന്‍സ് ഇല്ലാത്ത പശു കിടാരി എന്നിവ മരണപ്പെട്ടാല്‍ 15000/- രൂപ വീതം കര്‍ഷകന് സാമ്പത്തിക സഹായം നല്‍കുന്ന എച്ച്.2 എഫ് പദ്ധതി പ്രകാരം 70 ലക്ഷം രൂപയോളം ഈ ആറ് മാസത്തിനുള്ളില്‍ ചിലവഴിക്കുന്നുണ്ട്. പുതിയതായി കെട്ടിടം നിര്‍മ്മിച്ചിട്ടുള്ള സംഘങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി 2 ലക്ഷം രൂപാ വീതം കെട്ടിടനിര്‍മ്മാണ ഗ്രാന്റും നല്‍കുന്നു. 170 ബി.എം.സി മിനി ചില്ലിംഗ് പ്ലാന്റുകള്‍ സംഘങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന മേഖലാ യൂണിയന്‍ 16 പുതിയ മിനി ചില്ലിംഗ് പ്ലാന്റുകള്‍ കൂടി ഈ വര്‍ഷം ആരംഭിക്കുന്നു 1.5 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റിന്റെ ഗ്രാന്റും, 1 കോടി രൂപ മേഖലാ യൂണിയന്റെ തനതു ഫണ്ടും ഉപയോഗിച്ചാണ് 2.5 കോടിയുടെ ഈ പദ്ധതി പൂര്‍ ത്തിയാക്കുന്നത്.ഇതുവരെ സംഭരണ റൂട്ട് ഇല്ലാതിരുന്ന തൃശ്ശൂര്‍ ജില്ലയിലെ, പാവറട്ടി, എളവള്ളി, ചിറ്റിലപ്പിള്ളി, പൊറ്റെക്കാട്, കാട്ടകാമ്പാല്‍, പഴഞ്ഞി, ആക്കിക്കാവ്, കരിക്കാട് എന്നീ സംഘങ്ങളിലെ കര്‍ഷകരെ സഹായിക്കുന്നതിനും, പാല്‍ സംഭരണം വര്‍ദ്ധിപ്പിക്കുന്നതിനുമായി രണ്ട് പുതിയ സംഭരണ റൂട്ടുകള്‍ ആരംഭിച്ചിട്ടുണ്ട്.മില്‍മ ചാലക്കുടിയില്‍ പുതിയ ബേക്കറി ഉല്‍പന്ന നിര്‍മ്മാണ യൂണിറ്റ് ഉടന്‍ ആരംഭിക്കുന്നതാണ്. കൂടാതെ തൃശ്ശൂര്‍ പട്ടണത്തില്‍ എം.ജി.റോഡിലുള്ള സ്വന്തം കെട്ടിടത്തില്‍ മികച്ച സൗകര്യത്തോടുകൂടിയ ഡ്രൈവ് ഇന്‍ പാര്‍ലര്‍ ഉടന്‍ ആരംഭിക്കുന്നു. സംരഭകര്‍ക്ക് സഹായകരമായ മില്‍മ ഉല്‍പന്നങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനും സ്‌കൂളുകളില്‍ ലഹരിവിരുദ്ധ പ്രചാരണവും നടത്തുന്നതിനായി മില്‍മ @ സ്‌കൂള്‍ പദ്ധതിയും മേഖലാ യൂണിയന്‍ നടപ്പിലാക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ എം.ടി.ജയന്‍ അറിയിച്ചു.