കൊച്ചി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്ക് താല്‍ക്കാലിക ആശ്വാസം. ബിനീഷിന് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതായി ഹര്‍ജി പരിഗണിച്ച കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് ഉമ അറിയിച്ചു. കേസിലെ നാലാം പ്രതിയാണ് ബിനീഷ്. പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷിനെ വിചാരണത്തടവുകാരനായി പാര്‍പ്പിച്ചിരിക്കുന്നത്.
ബിനീഷ് അറസ്റ്റിലായി വെള്ളിയാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ജാമ്യം ലഭിക്കുന്നത്. ഇന്നോ നാളെയോ ബിനീഷ് ജയിലില്‍നിന്നു പുറത്തിറങ്ങും
ചോദ്യം ചെയ്യലിനായി ഇ.ഡി ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരായ ബിനീഷിനെ 2020 ഒക്ടോബര്‍ 29നാണ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കാനായി ബെംഗളൂരു ലഹരിക്കടത്ത് കേസിലെ പ്രതികളെ ബിനീഷ് സഹായിച്ചതെന്നാണ് ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നത്. മാസങ്ങള്‍ നീണ്ട നിയമ പോരാട്ടം അവസാനിച്ചുവെന്നും, ദുരിത കാലത്ത് പിന്തുണച്ച എല്ലാവര്‍ക്കും നന്ദിപറയുന്നതായും ബിനീഷ് കോടിയേരി പറഞ്ഞു.
Photo Credit: Face Book