തൃശൂര്‍: ലഹരിയ്‌ക്കെതിരെ മൊട്ടത്തലയില്‍ ചിത്രങ്ങളും വാക്കുകളും എഴുതി തൃശൂരിലും മൊട്ട ഗ്ലോബലിന്റെ നേതൃത്വത്തില്‍ പ്രചാരണം നടത്തി. മൊട്ടയടിച്ചവരുടെ ആഗോളസംഘടനയായ മൊട്ട ഗ്ലോബലിന്റെ നേതൃത്വത്തിലുള്ള വ്യത്യസ്തമായ പ്രചാരണം കഴിഞ്ഞ ഫെബ്രുവരി 23ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പരിസരത്തുനിന്നാണ് തുടങ്ങിയത്. പത്തോളം പേരാണ് തൃശൂര്‍ പ്രചാരണത്തിനെത്തിയത്, സജീഷ് കുട്ടനെല്ലൂര്‍, സന്തോഷ്, അനീഷ്, ജില്‍സ് ജോണ്‍, ഡിറ്റൊ പോള്‍, ദേവദാസ്, ഫിറോസ് ബാബു, രജു, സിദ്ധാര്‍ത്ഥ് എന്നിവര്‍ പങ്കെടുത്തു.
മൊട്ട ഗ്ലോബലിന് 34 രാജ്യങ്ങളിലായി 1400 ല്‍ പരം അംഗങ്ങളുണ്ട്. നേരത്തെ ‘സ്റ്റോപ്പ് ബോഡി ഷേമിങ് ‘എന്ന ക്യാമ്പയിനും നടത്തി.