Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേല്‍നോട്ട സമിതി


കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേല്‍നോട്ട സമിതി. ഈ നിര്‍ദേശം ഇന്ന് സുപ്രിംകോടതിയെ അറിയിക്കും. നിലവിലെ സാഹചര്യം പരിഗണിച്ചാണ് നിര്‍ദേശം. 137 അടിയാക്കി നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെയും ആവശ്യം.

ജസ്റ്റിസ് എ.എം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബഞ്ച് മേല്‍നോട്ട സമിതിയോട് ജലനിരപ്പുമായി ബന്ധപ്പെട്ട ഒരു തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കേരളം, തമിഴ്നാട് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് മേല്‍നോട്ട സമിതി തീരുമാനം കൈകൊണ്ടത്.

ഡാം പരിസരത്ത് താമസിക്കുന്നവരുടെ ആശങ്ക, ഡാമിന്റെ പഴക്കം എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. ജലനിരപ്പ് സംബന്ധിച്ച മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് സുപ്രിംകോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമാകും.


Photo Credit: Twitter

Leave a Comment

Your email address will not be published. Required fields are marked *