കൊച്ചി: അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ വിഷയത്തില്‍ പരാതിക്കാരി അനുപമയുടെ അച്ഛന്‍ പി എസ് ജയചന്ദ്രനെ സി.പി.എം. ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി. പേരൂര്‍കട ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ ഇന്ന് നടന്ന യോഗത്തിലായിരുന്നു തീരുമാനം.
ഒരു മണിക്കൂറോളം നീണ്ട യോഗത്തില്‍ നിലവിലുള്ള സ്ഥാനങ്ങളില്‍ നിന്ന് ആരോപണ വിധേയനായ ജയചന്ദ്രനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പി.എസ്. ജയചന്ദ്രനും യോഗത്തില്‍ പങ്കെടുത്തു.
എല്‍.സിയില്‍ നിന്ന് പുറത്താക്കിയ ജയചന്ദ്രനെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.
പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമാണ് ജയചന്ദ്രന്‍. അനുപമയുടെ അമ്മ സ്മിത ജെയിംസ് ഉള്‍പ്പെടെ കേസിലെ പ്രതികളില്‍ അഞ്ചുപേര്‍ സി.പി.എം അംഗങ്ങളാണ്.
Photo Credit: You Tube